August 31, 2026

കർണാടക അതിർത്തിയിൽ മലയാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.

0
IMG_20180328_164531
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കളം തൃശ്ശിലേരി ചേക്കോട്ട് കോളനിയിലെ ദാസന്‍ (53) ആണ് മരിച്ചത്.കര്‍ണ്ണാടക ബീച്ചനഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാവലി സമ്പത്ത് കൊല്ലിയിൽ  ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ വെച്ചാണ് ദാസനെ കാട്ടാന ആക്രമിച്ചുകൊന്നത്.ദാസന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി കാട്ടാനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയ മുറിവ് ദൃശ്യമാണ്.ഇന്ന് രാവിലെയാണ് തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.തുടർന്ന് ബീച്ചനഹള്ളി പോലീസ്  സബ് ഇൻസ്പെക്ടർ രാമചന്ദ്ര നായ്കിന്റെ നേതൃത്വത്തിൽ തുടര്‍ നടപടികള്‍ സ്വീകരിച്ചു പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ല ആശുപത്രിലേക്ക് കൊണ്ടുപോയി.ഭാര്യ: കുറുമാട്ടി, മക്കൾ: മിനി 21, പാർവ്വതി 18 പ്ലസ് ടു വിദ്യാർത്ഥിനി, തൃശ്ശിലോരി,
മേഘ ( 4 )അംഗൺവാടി വിദ്യാർത്ഥിനി .പിതാവ്: വട്ടി, അമ്മ പരേതയായ കൊളമ്പി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *