April 29, 2024

വയനാടിന്റെ ടൂറിസം മേഖലക്ക് ഉണർവ്വേകാൻ കേരള ബ്ലോഗ് എക്സ്പ്രസ്സ് വയനാട്ടിലെത്തി.

0
28wd23 1
  ബ്ലോഗർമാർ എത്തിയതോടെ  പ്രതീക്ഷയോടെ വയനാട്
കല്പറ്റ:  വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ലോക പ്രശസ്ത ബ്ലോഗർമാർ  ജില്ലയിലെത്തി. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്നെ പ്രതീക്ഷയിലാണ് വയനാട്. ഫ്രാൻസ് , അമേരിക്ക, യു .കെ, കാനഡ, ജർമ്മനി  , ഇറ്റലി, സ്പെയിൻ , ബൾഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളിൽ  നിന്നുള്ള ലോക പ്രശസ്തരായ 30 പേരാണ് കേരള ബ്ലോഗ് എക്സ്പ്രസ് സംഘത്തിലുള്ളത്.
  മാർച്ച് 18-ന് തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത കേരള ബ്ലോഗ് എക്സ്പ്രസിന്റെ അഞ്ചാമത് എഡിഷനാണ് കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് ശേഷം ഒമ്പതാം ദിവസം   ജില്ലയിൽ എത്തിയത്. രണ്ടാഴ്ചയാണ് സംഘം കേരളത്തിൽ ഉണ്ടാവുക.  മലനിരകളും കടൽതീരങ്ങളും ജലാശയങ്ങളും നഗരജീവിതവും ഗ്രാമജീവിതവും  ഉൾപ്പെടെ കേരളത്തിലെ വൈവിധ്യമാർന്ന  കാഴ്ചകൾ  കണ്ടറിയുകയും  തങ്ങളുടെ ബ്ലോഗിലൂടെ  ഫോട്ടോഗ്രാഫുകളായും വിഡിയോദൃശ്യങ്ങളായും സഞ്ചാരസാഹിത്യമായും ലോകത്തിനു മുമ്പിൽ എത്തിക്കുക എന്നതാണ്  സന്ദർശനത്തിന്റെ ലക്ഷ്യം
.  സാമൂഹ്യ മാധ്യമങ്ങളിൽ  ഒട്ടേറെ ഫോളോവേഴ്സ് ഉള്ള ശ്രദ്ധേയരായ ബ്ലോഗർമാരാണ്  എല്ലാവരും. സന്ദർശനത്തിനുശേഷം സംഘം ചെയ്യുന്ന ബ്ലോഗിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല. ആലപ്പുഴ, കുമരകം, തൃശൂര്, മൂന്നാർ , വയനാട് എന്നിവിടങ്ങളിൽ ബ്ലോഗ് എക്സ്പ്രസ് സന്ദർശനം പൂർത്തിയാക്കി.  കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടി സന്ദർശനം പൂർത്തിയാക്കി ഏപ്രിൽ ഒന്നിന് കൊച്ചിയിൽ സമാപിക്കും.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *