May 6, 2024

സാലി റാട്ടക്കൊല്ലിക്കെതിരെ ഭീഷണി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധയോഗവും പ്രകടനവും നടത്തി

0
02
 കൽപറ്റ: നഗരസഭയിലെ കൂറു മാറ്റവുമായി ബന്ധപ്പെട്ട് വീരേന്ദ്രകുമാർ വിഭാഗം ജനതാദളിലെ ഡി.രാജൻ, ബിന്ദു ജോസ് എന്നീ  കൗൺസിലർമാർക്ക് യു ഡി എഫ് വിപ്പ് വീടുകളിൽ പതിച്ചതുമായി ബന്ധപ്പെട്ട് കൗൺസിലർ സ്ഥാനം അയോഗ്യരായ സാഹചര്യം ഉണ്ടായപ്പോൾ ഡി.രാജൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൽപറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധയോഗവും പ്രകടനവും നടത്തി. പ്രതിഷേധയോഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുബൈർ ഓണിവയൽ, എം.ജി.സുനിൽകുമാർ, സലീം കാരാടൻ, മഹേഷ് കേളോത്ത്, പി.ആ  ബിദ്,  എം.അർഷാദ്, സുവിത്ത് എമിലി, എം.ജി.മോഹൻകുമാർ, പി.പ്രസൂൺ, ഷെഫിറാട്ട കൊല്ലി, എം.പ്രതാപൻ, കെ.ഇജാസ്, പി.വിഷ്ണു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *