May 1, 2026

പെരുങ്കോട ലേബര്‍ ക്ലബ് സാമ്പത്തിക സഹായ വിതരണം ചെയ്തു

0
MLA
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>പൊഴുതന: പി.എല്‍.സി പെരിങ്കോടയുടെ സ്വര്‍ണ കപ്പിനും ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള ടൂര്‍ണമെന്റിന്റെ ലാഭവിഹിതമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ സാമ്പത്തിക സഹായമായി അശരണര്‍ക്ക് നല്‍കി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി സി.എച്ച് മമ്മി അധ്യക്ഷനായി. ഭക്ഷണ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് നിര്‍വഹിച്ചു. അല്‍ ഇത്തിഹാദ് സമ്മര്‍ ക്യാംപ് ഫോമുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സെയ്ത് എന്നിവര്‍ വിവിധ ക്ലബ് പ്രതിനിധികള്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമ്മുസല്‍മ, ഫാ. അര്‍ബര്‍, രവിശങ്കര്‍, വാസിഹ് ചെമ്പന്‍, കാദിരി നാസര്‍, സി.എം ശിവരാമന്‍, സി.എം ബാലന്‍, എം.എം ജോസ്, കെ രവീന്ദ്രന്‍, ക്ലബ്ബ് രക്ഷാധികാരികളായ യു കുഞ്ഞുമുഹമ്മദ്, പി കോയാമു, കെ.ജെ ജോണ്‍, എ കുഞ്ഞുമുഹമ്മദ്, ടി.കെ ഹംസ, ക്ലബ്ബ് പ്രസിഡന്റ് രാമകൃഷ്ണന്‍, ട്രഷറര്‍ സുരേഷ് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഇ ഷാജി സ്വാഗതവും വി വിനോദ് നന്ദിയും പറഞ്ഞു. 



Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *