May 17, 2024

സാർവദേശീയ തൊഴിലാളി ദിനം ആചരിച്ചു.

0
Dsc00632
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സാർവ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. ചമയൻ ചാവക്കൂന്ന് കോളനി (കർഷക തൊഴിലാളി), ഗംഗാധരൻ സി (  മണി – ഓട്ടോറിക്ഷ ഡ്രൈവർ ), നൗഷാദ് സി. (സാമൂഹ്യ സേവനം ), കൃഷ്ണൻ ചൈതന്യ (ഹോട്ടൽ തൊഴിലാളി), ഖാദർ കെ.  (ചുമട്ടുതൊഴിലാളി), സാൽവി ജോസഫ് (ഓട്ടോറിക്ഷ)  എന്നിവരെ സമൂഹത്തിന് നൽകുന്ന മികച്ച സേവനം പരിഗണിച്ച് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി. എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ട്രെയ്നർ നിത്യാനന്ദ് എം. നേതൃത്വം നൽകി. മാനന്തവാടി മോട്ടോർ വാഹന വകുപ്പിന്റെയും വിവിധ തൊഴിൽ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രീ.ശിവദാസൻ  പി എസ് ഉദ്ഘാടനം ചെയ്തു.ശ്രീ ഷാജൻ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *