May 17, 2024

സിഎസ്പിഎല്‍ ഫുട്‌ബോള്‍ ലീഗ് തുടങ്ങി: ആദ്യ ജയം കെഎസ്ഇബിക്ക്

0
കല്‍പ്പറ്റ:  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സൂപ്പര്‍ ടസ്‌കേഴ്‌സും സിവില്‍ സപ്ലൈസിന്റെ ഹീറോസും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം മത്സരത്തില്‍ പിഡബ്ല്യുഡി പാന്തേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പവര്‍ സ്‌ട്രൈക്കേഴ്‌സ് കെഎസ്ഇബി ലീഗിലെ ആദ്യ ജയം നേടി. 
13 ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മിന്നല്‍ എഫ്‌സി-കെഎസ്ആര്‍ടിസി, സൂപ്പര്‍ ടസ്‌ക്കേഴ്‌സ്-അനിമല്‍ ഹസ്ബന്ററി, സെവന്‍ സ്റ്റാര്‍ എഫ്‌സി-പഞ്ചായത്ത്, പവര്‍ ബ്ലാസ്റ്റേഴ്‌സ്-കെഎസ്ഇബി, ഇറിഗേഷന്‍ എഫ്‌സി, റവന്യൂ റൈവല്‍സ്, ടൈറ്റ് എന്‍ഡ് ഹെല്‍ത്ത്, ഫൈറ്റേഴ്‌സ് വയനാട്- ജുഡീഷ്യല്‍, സിവില്‍ സപ്ലൈസ് ഹീറോസ്, ആക്റ്റീവ് എഫ്‌സി ടൈറ്റാന്‍-ജിഎസ്ടി, പി.ഡബ്ല്യുഡി പാന്തേഴ്‌സ്, കോ-ഓപ്പറേറ്റീവ് സ്‌ട്രൈക്കേഴ്‌സ്, യുണൈറ്റഡ് എഡ്യുക്കേഷന്‍ എന്നീ ടീമുകളാണ് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍  നടക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. മെയ് 20നാണ് ഫൈനല്‍.
ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുകളായ പോലീസ്, ഫോറസ്റ്റ്, ഫയര്‍  ആന്‍ഡ് റസ്‌ക്യൂ,   എക്‌സൈസ്  വകുപ്പുകളിലെയും  ടീമായി രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ കളിക്കാരില്ലാത്ത വകുപ്പുകളിലെയും 34  കളിക്കാര്‍ 'മാര്‍ക്വീ' താരങ്ങളായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ വിവിധ ടീമുകള്‍ക്കുവേണ്ടി മത്സരത്തിനിറങ്ങും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *