May 6, 2026

മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലകുറുപ്പിനെ അനുമോദിച്ചു

0
05-4
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഇന്ത്യന്‍ ഡെയറി അസോസിയേഷന്റെ 2018-ലെ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ ദേശീയ അവാര്‍ഡ് നേടിയ മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലകുറുപ്പിനെ പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ അനുമോദിച്ചു.അനുമോദനയോഗം കല്‍പ്പറ്റ എം.എല്‍.എ-സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബത്തേരി എം.എല്‍.എ-ഐ.സി.ബാലകൃഷ്ണന്‍ അവാര്‍ഡ് ജേതാവിനെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.ഉഷാകുമാരി ഉപഹാര സമര്‍പ്പണം നടത്തി.അസോസിയേഷന്‍ പ്രസിഡന്റ് എ.പി.കുര്യാക്കോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷമുഖന്‍,മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍,ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്,ജോസ് സൈമ,പി.ജെ.ആഗസ്തി,പി.ടി.ഉലഹാന്‍,കെ.ആര്‍.വാസുദേവന്‍,എം.എം.മത്തായി,സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *