September 7, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

0
vlcsnap-2018-07-29-18h41m07s321
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ;- ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘവും ,വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ,സംയുക്തമായി കല്ലൂർ ഗവണ്മെന്റ് സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം .വി. ജയരാജൻ നിർവഹിച്ചു. ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്ത രോഗികളെ പത്തിലധികം വരുന്ന രോഗികളുടെ സംഘമാണ് പരിശോധന നടത്തിയത്. ജനറൽ  വിഭാഗം , കുട്ടികളുടെ വിഭാഗം, നേത്രരോഗ വിഭാഗം, അസ്ഥിരോഗവിഭാഗം, ത്വക്ക് രോഗ വിഭാഗം, തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി  ഡോക്ടർ മാരുടെ സേവനം ലഭ്യമായിരുന്നു. നിരവധി രോഗികളാണ് ക്യാമ്പിൽ ചികിത്സ തേടി എത്തിയത്.രോഗികൾക്ക് സൗജന്യമായി മരുന്നും,കിടത്തി ചികിത്സ ആവിശ്യമുള്ളവർക്കു സൗജന്യമായി മേപ്പാടിയിലെ വിംസ് ഹോസ്പിറ്റലിൽ  സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ വേണ്ട രോഗികൾക്ക് അതിനുള്ള സൗകര്യവും വിംസിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തു മെമ്പർ ബിന്ദു മനോജ് ,ലോട്ടറി തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ പി .ആർ. ജയപ്രകാശ് തുടങ്ങിയവർ നേത്രത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *