August 11, 2026

Big Breaking: വയനാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും: നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു: ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലേക്കുള്ള ചുരം ഉൾപ്പെടെ കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ .വയനാട്ടിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും വാർത്താ വിനിമയ സംവിധാനങ്ങളും താറുമാറായി. വയനാട്ടിലേക്ക് പത്രം എത്തിയിട്ടില്ല.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് കുടുംബങ്ങൾ വീടിന് പുറത്തിറക്കാനാകാതെ കുടുങ്ങി. ജനങ്ങൾ യാത്ര ഒഴിവാക്കണമെന്നും പൊതു പരിപാടികൾ ഒഴിവാക്കി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *