August 18, 2026

പിലാക്കാവ് മണിയാംക്കുന്നിൽ ഉരുൾപൊട്ടി.: ആളപായമില്ല: ക്യാമ്പുകൾ 160 ആയി :കാരാപ്പുഴ, ബാണാസുര ഷട്ടറുകൾ വീണ്ടും ഉയർത്തും:

0
IMG-20180815-WA0219
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നലെ രാത്രിയാണ് പിലാക്കാവിൽ മണിയാം കുന്നിൽ ഉരുൾപൊട്ടിയത്.
നിരവിൽ പുഴയിൽ സ്കൂളിന് സമീപം ഒറ്റപ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി.
കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 20 സെന്റീമീറ്റർ ഉയർത്തിയാണ്‌ ഉള്ളത്‌. കനത്ത മഴ കാരണം ഇന്ന്, 16.8.18 ന്‌, രാവിലെ മുതൽ ഇത്‌ 30 സെന്റീമീറ്റർ ആയി ഉയർത്തും. തീരങ്ങളിൽ ഉള്ളവർ  ജാഗ്രത പാലിക്കണമെന്ന്  വയനാട് ജില്ലാ കലക്ടർ അറിയിച്ചു.
ചിറക്കര പള്ളിയിലെ ക്യാമ്പിലേക്ക് നിർമ്മിച്ച താത്കാലിക പാലവും ഒലിച്ച് പോയി. തിരുനെല്ലിയിൽ പുതുയതായി ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നതോടെ ആകെ ക്യാമ്പുകളുടെ എണ്ണം 160 ആയി
താമരശ്ശേരി ചുരത്തിലും -, നിരവിൽ പുഴ-കുറ്റ്യാടി – കോഴിക്കോട്  – കൽപ്പറ്റ  മാനന്തവാടി – പേര്യ – കണ്ണൂർ റൂട്ടുകളിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ട്.. 
ഈങ്ങാപ്പുഴയിലും, നിരവിൽപ്പുഴയിലും, തലപ്പുഴ ചുങ്കം, പേര്യ, കുഴി നിലം എന്നിവിടങ്ങളിലും 
വെള്ളം കയറി..
വള്ളിയൂർകാവിൽ.. ചൂട്ടക്കടവിൽ.. താഴെയങ്ങാടി..പെരുവക എന്നിവിടങ്ങളിലും മുമ്പ് ഉള്ളതിനെക്കാൾ രൂക്ഷമായ  വെള്ളപ്പൊക്കമാണ്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *