ദുരിതാശ്വാസ നിധിയിലേക്ക് എൻ ജി ഒ അസോസിയേഷൻ തുക കൈമാറി
കൽപ്പറ്റ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരുന്നതിലേയ്ക്ക് ഫണ്ട് സമാഹരിക്കുന്നതിന് രൂപീകരിച്ച ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളാ എൻ .ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ഫണ്ട് നലകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ ഓഫീസർ ബി അഫ്സലിന് ബ്രാഞ്ച് പ്രസിഡണ്ട് കെ.എ.ജോസ് ചെക്ക് കൈമാറി. ടി.അജിത്കുമാർ, വി.കെ.ഷാജി, രതീഷ്.ഇ ടി, ജയ കെ.എസ് എന്നിവർ സന്നിഹിതരായിരുന്നു.





Leave a Reply