August 17, 2026

കഷ്ടതയ്ക്കുമുന്നിൽ ഇഷ്ടം ഉപേക്ഷിച്ച് കുരുന്നുകൾ

0
Ashque-Rahman-birthdayku-dress-medikan-neekivecha-rupa-collectorku-kaimarunnu
By ന്യൂസ് വയനാട് ബ്യൂറോ
ജന്മദിനത്തിന് പുതുവസ്ത്രം വാങ്ങാൻ മാറ്റിവെച്ച തുക
കഷ്ടടതയനുഭവിക്കുന്നവർക്കായി നൽകണമെന്നായിരുന്നു അമ്പലവയൽ മങ്കൊമ്പിലെ
ആഷിക് റഹ്മാമാന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ ഇതിനായി കളക്ട്രേറ്റിലേക്ക് തിരിച്ചു.
പതിനൊന്നാം ജന്മദിനത്തിന്റെ സമ്മാനം അങ്ങനെ ദുരിതാശ്വാശ നിധിയായി ജില്ലാ
കളക്ടറെ നേരിട്ട് ഏൽപ്പിച്ചു. ബത്തേരി അസംപ്ഷൻ സ ്കൂളിലെ ആറാം തരം
വിദ്യാർത്ഥിയാണ ് ആഷിക്. കർണ്ണാടകയിലെ കുടകിലും മറ്റും കരാർ ജോലി ഏറ്റെടുത്ത്
നടത്തുന്ന മുജീബ് റഹ്മനാന്റെയും ഖദീജയുടെയും മകനാണ് ആഷിക്. അമൽ റോഷ ്,
ഐഡഷ്വാസ എന്നിവരാണ ് സഹോദരങ്ങൾ.
 ഓണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ കരുതിയിരുന്ന പണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പള്ളിക്കുന്ന് ആർ.സി.യൂപി സ്‌കൂളിലെ
നാലാം ക്ലാസിലെ ഡിയ ജോബിഷും ഒന്നാം ക്ലാസിലെ ഡിയോൺ ജോബിഷും
മാതൃകയായി. ഇരുവരും രക്ഷിതാക്കൾക്കൊപ്പം കളക്ട്രേറ്റിലെത്തി പണം ജില്ലാ കളക്ടർക്ക്
കൈമാറുകയായിരിന്നു. കമ്പളക്കാട് അരിവാരം ഇട്ടംപറമ്പിൽ ജോബീഷ് ഡനേഷ്യ
ദമ്പതികളുടെ മക്കളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *