August 17, 2026

മഴയിൽ തകർന്ന റോഡ് നാട്ടുകാർചേർന്ന് ഗതാഗതയോഗ്യമാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മഴവെള്ളപ്പാച്ചിലിൽ തകർന്ന റോഡ് ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾചേർന്ന് ഗതാഗതയോഗ്യമാക്കി. കൈനാട്ടിയിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡ് കനത്തമഴയിൽ പാടേതകർന്നിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടതോടെ കഴിഞ്ഞ ഒരാഴ്ചയോളമായി ഇതുവഴി വാഹന ഗതാഗതം നടന്നിരുന്നില്ല. ഇതോടെയാണ് റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ സന്നദ്ധപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. രണ്ട് ട്രാക്ടർ ലോഡ് കരിങ്കൽ ഉപയോഗിച്ചാണ് റോഡിലെ ഗർത്തങ്ങൾ നികത്തിയത്. സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, എം.എം. പൈലി, പി. ശേഖരൻ, കെ.പി. ഗംഗാധരൻ, കെ.പി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *