May 22, 2026

ഗീതാഞ്ജലിക്ക് മന്ത്രി വക സമ്മാനം

0
geethanjali1
By ന്യൂസ് വയനാട് ബ്യൂറോ
പഠനമുറിയിലേക്ക് പുതിയ സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ  എന്‍.എ മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ഗീതാഞ്ജലിക്ക് മന്ത്രി വക സമ്മാനം. സ്റ്റഡി ടേബിള്‍ വാങ്ങാന്‍ സ്വരൂപിച്ച 1420 രൂപ വെള്ളിയാഴ്ച കലക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കൈമാറിയപ്പോയാണ് മന്ത്രി സമ്മാനമായി ചിത്രം വരച്ച് നല്‍കിയത്. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.മുട്ടില്‍ ആനപ്പാറ സ്വദേശികളായ എ. അഭിലാഷിന്റെയും നിഷയുടേയും മകളാണ് ഗീതാഞ്ജലി. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ നാലുവര്‍ഷമായി വയനാട്ടിലാണ് താമസം. സ്വന്തം ഇഷ്ടപ്രകാരമാണ് ഗീതാഞ്ജലി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയതെന്ന് പിതാവ് എ. അഭിലാഷ് പറയുന്നു. ഒ.ആര്‍ കേളു എം.എല്‍.എ,ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍,സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *