August 13, 2026

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ കെ മുരളീധരൻ എം.എൽ.എ സന്ദർശിച്ചു

0
IMG-20180824-WA0052
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതബാധിത പ്രദേശങ്ങൾ കെ മുരളീധരൻ എംഎൽഎ സന്ദർശിച്ചു.കനത്ത മഴയും മുന്നറിയിപ്പില്ലാതെ ബാണാസുര സാഗർ ഡാം തുറന്നതുമൂലവും പ്രളയക്കെടുതിയിലായ കോട്ടത്തറ പഞ്ചായത്തിലെ പൊയിൽ പ്രദേശം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എം.എൽ.എ സന്ദർശിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം അർദ്ധരാത്രി വീട് വിട്ട് പോകേണ്ടി വന്നതിനാൽ ഉണ്ടായ കഷ്ടനഷ്ടങ്ങൾ പ്രദേശവാസികൾ വിവരിച്ചു. പ്രദേശത്തെ പല വീടുകളും പൂർണ്ണമായി തകർന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണെന്നും നഷ്ടങ്ങൾ സംഭവിച്ചവർക്ക് അർഹമായ മുഴുവൻ നഷ്ടപരിഹാരങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺസ് നേതാക്കളായ കെ പി സി സി മെമ്പർ എൻ.ഡി അപ്പച്ചൻ, ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാൻസിസ്, മണ്ഡലം പ്രസിഡൻറ് സിസി തങ്കച്ചൻ, സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ ഓ ജെ മാത്യു, സി.കെ ഇബ്രാഹിം ,എം വി ടോമി ,പി എസ്മധു ,പി പി റനീഷ്, സാലി സാബു, എം.കെ ആഗസ്റ്റി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *