August 12, 2026

ഭാസ്കരനെയും കുടുംബത്തെയും എം.ഐ ഷാനവാസ്‌ എം.പി ഏറ്റെടുത്തു.

0
WhatsApp-Image-2018-08-28-at-1.49.09-PM
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന പഞ്ചായത്തിലെ അമ്മാറയിൽ ഉരുൾ പൊട്ടലിൽ വീട്‌ നഷ്ടപ്പെട്ട ഭാസ്കരനെയും കുടുംബത്തെയും പൊഴുതന മണ്ഡലം  കോൺഗ്രസ്‌ കമിറ്റിയുടെ അഭ്യർത്ഥന പ്രകാരം എം.ഐ ഷാനവാസ്‌ എം.പി ഏറ്റെടുത്തു. ദമ്പതികളുടെ ഓട്ടിസം ബാധിച്ച  ഏകമകൻ നിഖിലിനെയും കൊണ്ട്‌ ക്യാമ്പിൽ കഴിയാനാവാത്ത ദയനീയാവസ്ഥയിലായിരുന്നു കുടുംബം.ആദ്യ ഘട്ടമെന്ന നിലയിൽ ആറുമാസത്തെ വാടകവീടിന്റെ ചിലവുകൾ കൈമാറുകയും നിഖിലിന്റെ ചികിൽസാ ചിലവുകൾ ഏറ്റെടുക്കുക്കയും ചെയ്തു.കുടുംബത്തിന്‌ ഭൂമി ലഭ്യമാക്കാനും വീട്‌ നിർമ്മിക്കാനുമായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാസഹായങ്ങൾക്കും കൂടെയുണ്ടാകുമെന്ന് കുടുംബത്തിന്‌ ഉറപ്പ്‌ നൽകി . മണ്ഡലം  പ്രസിഡന്റ്‌ സുനീഷ്‌ തോമസ്‌ , വൈസ്‌ പ്രസിഡന്റ്‌ ശുക്കൂർ പാലശേരി  , കോൺഗ്രസ്സ്‌ ബ്ലോക്ക്‌ കമിറ്റി എക്സിക്യുട്ടീവ്‌ അംഗം ഷിഹാബ്‌ മലായി , കെ.എസ്‌.യു കൽപറ്റ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഷെമീർ അബ്ദുള്ള , മുസ്തഫ ചിറ്റങ്ങാടൻ , നൗഫൽ , മനീഷ്‌ മാത്യു , ഷിനോജ്‌ , ശരീഫ്‌ , തുടങ്ങിയവർ സന്നിഹിതരായിരുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *