July 14, 2026

കണക്കെടുപ്പ് പൂർത്തിയാകുന്നു: അതിവർഷത്തിൽ വയനാട്ടിൽ നഷ്ടം ആയിരം കോടി കവിയും.

0
IMG-20180826-WA0022
By ന്യൂസ് വയനാട് ബ്യൂറോ
വേനൽ മഴ മുതൽ ഇന്നലെ വരെ വയനാട്ടിലുണ്ടായ അതിവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജൂൺ മുതൽ കാലവർഷകാലത്ത് ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ജില്ലാ ഭരണകൂടം 29-ന് പൂർത്തിയാക്കും .27 വരെ ലഭിച്ച കണക്കനുസരിച്ച് നഷ്ടം ആയിരം കോടി കവിയുമെന്ന്  ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ  പറഞ്ഞു. 450 കിലോമീറ്റർ ദൂരത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് തകർന്നു. പഞ്ചായത്തുകൾക്ക് കീഴിൽ അതിനെക്കാൾ കൂടുതൽ റോഡ് തകർന്നിട്ടുണ്ട്. 615 വീടുകൾ പൂർണ്ണമായും തകർന്നു. പ്രളയ ദുരന്തം 10030 കുടുംബങ്ങളെ സാരമായി ബാധിച്ചു. കാർഷിക മേഖലയിൽ അമ്പത് കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ 35 കോടിയും നേന്ത്രവാഴ കൃഷിയിലെ നഷ്ടമാണ്. കാപ്പി കൃഷി മേഖലയിൽ  150 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കോഫീ ബോർഡ് പറയുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *