സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ
സിവിൽ സ്റ്റേഷൻ ശുചീകരിച്ച് നടവയൽ സി.എം.കോളേജ് ഓഫ് ആർട്ട്‌സ് ആന്റ്
സയൻസ് എൻ.എസ്.എസ് വളണ്ടിയർമാർ മഹായജ്ഞത്തിന് തുടക്കം കുറിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ റിജില നാഥിന്റെ നേതൃത്വത്തിൽ 48 ആൺകുട്ടികളും 22
പെൺകുട്ടികളും അടങ്ങുന്ന സംഘം സിവിൽ സ്റ്റേഷൻ അങ്കണം ശുചീകരിച്ചു.
പടിഞ്ഞാറത്തറ കുപ്പാടിത്തറ, പന്തിപ്പൊയിൽ പനമരം ക്യാമ്പുകളിൽ
സേവനമനുഷ്ഠിച്ചതിനുശേഷമാണ് സിവിൽ സ്റ്റേഷൻ ശുചീകരണത്തിനവരെത്തിയത്.





Leave a Reply