September 14, 2026

ഓണാഘോഷം വീട് നിര്‍മ്മാണമാക്കി നെല്ലിക്കര പൗരസമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണ്ണമായും നശിച്ച പനമരം പുത്തന്‍പുരയ്ക്കല്‍ നിയാസിന് പുതിയ വീട് നിര്‍മ്മിച്ചുകൊണ്ടാണ് നെല്ലിക്കര പൗരസമിതി ഓണത്തിന്റെ ആഘോഷം കണ്ടെത്തിയത്. പെട്ടി ഓട്ടൊയില്‍ പച്ചക്കറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന റിയാസിന്റെ വീട് പൂര്‍ണ്ണമായും തകരുകയും വണ്ടി പ്രവര്‍ത്തന രഹിതമാകുകയും ചെയ്ത സാഹചര്യത്തില്‍ ഒരു പുതിയ വീട് പണിതുകൊടുക്കാനുള്ള പൗരസമിതിയുടെ തീരുമാനം ശ്ലാഘനീയമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പറഞ്ഞു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍ കിഷനും കളകടര്‍ക്കൊപ്പമുണ്ടായിരുന്നു. ടിന്‍ ഷീറ്റ് കൊണ്ട് മുറി, തിരിച്ചും മേല്‍ക്കൂര ഒരുക്കിയും തറ കോണ്‍ക്രീറ്റ് ചെയ്തും വീട് നിര്‍മ്മിക്കുതിന് ഏകദേശം 1.25 ലക്ഷം രൂപ ചെലവായതായി പൗരസമിതി കണ്‍വീനര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *