August 10, 2026

തോമാട്ടുചാലിലെ അനധികൃത പന്നിഫാം അടച്ചു പൂട്ടണമെന്ന് നാട്ടുകാർ.

0
IMG-20180831-WA0024
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ  വില്ലേജിൽ ചീനപ്പുല്ല്  പായ്കൊല്ലിയിൽ  പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള  അനധികൃത പന്നിഫാം  ഉടൻ അടച്ചുപൂട്ടണമെന്ന്  നാട്ടുകാർ ചേർന്ന് രൂപീകരിച്ച കർമ്മസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  സമീപവാസികൾക്കും പരിസ്ഥിതിക്കും ദോഷകരമായ തരത്തിലാണ് ഫാമിന്റെ പ്രവർത്തനം. കുടിവെള്ളം മലിനമായതിനാൽ  നാട്ടുകാരിൽ പലരും ദൂരെ സ്ഥലങ്ങളിൽ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്.  മറ്റ് ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങളും അറവ് മാലിന്യങ്ങളും ഈ പ്രദേശത്തെ വലിനമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതർക്ക്  പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.  കർമ്മസമിതി കൺവീനർ ബിന്ദു മേലേടത്ത്,  കൺവീനർ  ജോസഫ് മണക്കുന്നേൽ, പി.നന്ദകുമാർ,  എ.ജെ. തോമസ്,  സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *