October 5, 2026

മീനങ്ങാടിയിൽ എട്ടുനോമ്പാചരണവും വജ്രജൂബിലി ആഘോഷവും നാളെ തുടങ്ങും.

0
IMG-20180831-WA0028
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മീനങ്ങാടി സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പാചരണവും വജ്രജൂബിലി ആഘോഷവും ഇന്നാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ  രാവിലെ 8.30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. യുവജന ദിനമായി ആചരിക്കുന്ന നാളെ രാവിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം രണ്ടുമുതല്‍ വൈകിട്ട് നാലുവരെ യുവജന സംഗമം സംഘടിപ്പിക്കും. ഡോ. മാത്യു ജി. ഡാനിയേല്‍ മഞ്ഞനിക്കര, പൂതാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും. ആറിന് രാവിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹയോഗ രോഗസൗഖ്യ ക്ലാസ്. ബ്രദര്‍ ഫ്രാന്‍സീസ് അസീസി നേതൃത്വം നല്‍കും. ഏഴിന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദൈവമാതാവിന്റെ കുരിശിങ്കലേക്ക് റാസ. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ ദമ്പതി ധ്യാനം. അവസാന ദിവസമായ എട്ടിന് രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. രാവിലെ 11 ന് വജ്രജൂബിലി സമ്മേളനം ദേവസ്വം, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന മൂന്ന് വീടുകളുടെ താക്കോല്‍ദാനം സി.കെ. ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. വിവിധ പദ്ധതികളിലൂടെ നല്‍കുന്ന സഹായ വിതരണം ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ജേക്കബ് തോമസ് തണങ്ങുംപതിക്കല്‍, ട്രസ്റ്റി സി.എം. പൗലോസ്, സെക്രട്ടറി കെ.പി. സനോജ്, പബ്ലിസിറ്റി കണ്‍വീനര്‍ ടി.എം. അനൂപ്, പി.എം. മാത്യു എന്നിവര്‍ സംബന്ധിച്ചു. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *