May 21, 2026

കേന്ദ്രാവിഷ്‌കൃത വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഊര്‍ജ്ജിത ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി

0
Field-outreach-programme
By ന്യൂസ് വയനാട് ബ്യൂറോ

കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍  ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്‌കൃത വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഊര്‍ജ്ജിത ബോധവല്‍ക്കരണ യജ്ഞത്തിന് കല്‍പ്പറ്റയില്‍ തുടക്കമായി. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ആര്‍.ടി.ഒ. ഹാളില്‍ നടന്ന ഏകദിന ശില്പശാല സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അനൂപ്, കൊടുവള്ളി ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അയോണ ജോര്‍ജ്ജ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സോയ നാസര്‍, ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോ ഓഫീസര്‍ സി. ഉദയകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ശില്പശാലയോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *