April 25, 2024

റോഡ് സേഫ്റ്റി നിയമം പിൻവലിക്കുകയും രാമചന്ദ്രൻ നായർ കമ്മീഷീൻ റിപ്പോർട്ട് നടപ്പിലാക്കുക- എഐറ്റിയുസി

0
06 1
കൽപ്പറ്റ: മോട്ടോർ തൊഴിലാളി മേഖല രാജ്യം ഭരിക്കുന്ന മോദി ഗവൺമെന്റിന്റെ തെറ്റായ തൊഴിൽ നയം മൂലവും റോഡ് സേഫ്റ്റി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതിനാലും ഏറെ പ്രയാസമനുഭവിക്കുകയാണ്.ഇതിന് പുറമെ അനിയന്ത്രിതമായ പെടോൾ ഡീസൽ വില വർദ്ധന ഇൻഷൂറൻസ് ചാർജ് വർദ്ധന എന്നിവയും തൊഴിലാളികൾ ഈ മേഖലയിൽ നിന്ന് പിന്നോട്ട് പോകാൻ കാരണമാവുകയാണ്. തൊഴിലാളികളെ രക്ഷിക്കുന്നതിന് അടിയന്തിരമായി ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, റോഡ് സേഫ്റ്റി ബിൽ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ വയനാട് മോട്ടോർ തൊഴിലാളി യൂണിയൻ (എഐറ്റിയു സി). ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.വിജയൻ ചെറുകര, ടി.മണി, പി.കെ. മൂർത്തി, ഇ.ജെ.ബാബു, അമ്പി ചിറയിൽ, എ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *