മദീനത്തുന്നസീഹ; ദഅ്‌വ കോളേജ് കെട്ടിടോദ്ഘാടനവും കാന്തപുരത്തിന്റെ മദ്ഹുറസൂല്‍ പ്രഭാഷണവും വെള്ളിയാഴ്ച പള്ളിക്കലില്‍

 •  
 • 108
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:വടക്കേ വയനാട്ടിലെ പള്ളിക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദീനത്തുന്നസീഹ അത്തഅ്‌ലീമിയ്യ (സെന്റര്‍ ഫോര്‍ നോളജ് ആന്‍ഡ് ക്വസ്റ്റ് ) ദഅവാ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍  വെള്ളിയാഴ്ച  വൈകുന്നേരം 6.30 ന് നിര്‍വഹിക്കുമെന്ന് സ്ഥാപന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കാന്തപുരത്തിന്റെ മദ്ഹുറസൂല്‍ പ്രഭാഷണം നടക്കും. സയ്യിദ് അലിബാഫഖി തങ്ങള്‍ ,ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി ,കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി പ്രസംഗിക്കും. സ്വലാത് മജ്ലിസ് വാര്‍ഷികത്തിന് കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. വെളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഒ.ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥി ആയിരിക്കും. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്   വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മതപ്രഭാഷണം നടത്തും. വടക്കേ വയനാട്ടിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ മത ഭൗദ്ധിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്, വിവിധ നാടുകളില്‍ നിന്നുള്ള  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ, താമസ സൗകര്യമൊരുക്കി  നാലു വര്‍ഷം മുമ്പാണ് മദീനത്തുന്നസീഹ സ്ഥാപിതമാകുന്നത്. ഹയര്‍ സെക്കണ്ടറി, ഡിഗ്രി പഠനത്തിനൊപ്പം  മതപഠനത്തിനും  സൗകര്യമുണ്ട്.  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസിഡന്റും പി ഹസ്സന്‍ മൗലവി ബാഖവി ജനല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .പത്രസമ്മേളനത്തില്‍ പി ഹസ്സന്‍ മൗലവി ബാഖവി,സയ്യിദ് വി.എസ്.കെ തങ്ങള്‍,സയ്യിദ് ചെറിയ കോയ തങ്ങള്‍,കൈപ്പാണി ഇബ്രാഹിം,.ജമാലുദ്ധീന്‍ സഅദി,ഫസലുല്‍ ആബിദ്.എം.കെ സംബന്ധിച്ചു.


 •  
 • 108
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *