ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകൾ ഉദ്ഘാടനം ചെയ്തു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകൾ
കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകളുടെ
ജില്ലാതല ക്ലാസുകൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ
പഠിതാക്കളായ രമേശൻ, ത്വാഹാക്കുട്ടി എന്നിവർക്ക് പാഠപുസ്തകം നൽകി ക്ലാസുകളുടെ ഉദ്ഘാടനം
നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ 
അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായിൽ, സാക്ഷര താ മിഷൻ ജില്ലാ
കോർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ആദിവാസി സാക്ഷരതാ കോർഡിനേറ്റർ പി.എൻ.
ബാബു, മുൻകാല സാക്ഷരതാ പ്രവർത്തകൻ മംഗലശ്ശേരി നാരായണൻ, നോഡൽ
പ്രേരക്മാരാരായ എ. മുരളീധരൻ, പി.വി. വാസന്തി, കെ.വി. വത്സല, എം. ലീല, ഗ്ലാഡിസ്
കെ. പോൾ, കെ. ചിത്രാദേവി, പി.ജി. ഷിൻസി, പി.വി. ഗിരിജ, കെ.എം. ജിൻസി, ഓഫീസ്
സ്റ്റാഫ് പി.വി. ജാഫർ തുടങ്ങിയവർ സംസാരിച്ചു. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *