ബത്തേരിയില്‍ നാളെ വിശ്വാസ സംരക്ഷണ സമ്മേളനം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  


ബത്തേരി: ശബരിമലയെ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ നാളെ ബത്തേരിയിൽ  വിശ്വാസ സംരക്ഷണ സമ്മേളനം നടക്കും. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് വയനാട് ജില്ലാ വിശ്വാസ സംരക്ഷണ സമ്മേളനം  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബത്തേരി മാരിയമ്മന്‍ ക്ഷേത്ര മൈതാനത്ത് നടക്കുക. 
   ശബരിമലയില്‍ യുക്തിവാദികളും ആക്ടിവിസ്റ്റുകളുമായ യുവതികളെ സിപിഎമ്മിന്റെ നേതൃത്വത്തില്‍  സന്നിധാനത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ശബരിമലയില്‍ ആചാര ലംഘനം നടത്തി ടൂറിസ്റ്റ്‌കേന്ദ്രമാക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് അവിശ്വാസികളായ പലരെയും ശബരിമലയില്‍ എത്തിക്കുന്നത്. ശബരിമലയില്‍ വൈദ്യുതി ഇല്ലാതാക്കിയും വെള്ളം നല്‍കാതെയും ശൗചാലയങ്ങള്‍ പൂട്ടിയിട്ടും പിണറായി അയ്യപ്പ ഭക്തരെ വെല്ലുവിളിച്ചു. ഇത്തരത്തില്‍ പിണറായി സര്‍ക്കാര്‍ ഗൂഢനീക്കത്തിലൂടെ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അയ്യപ്പഭക്തരെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും ശബരിമല കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.
പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബു, അമൃതാനന്ദമയീമഠം വയനാട് മഠാധിപതി അക്ഷയാമൃത ചൈതന്യ, നരനാരായണ അദൈ്വതൈശ്രമം ബ്രഹ്മചാരി വേദചൈതന്യ തുടങ്ങി  ഹൈന്ദവ സംഘടനാ സമുദായ നേതാക്കള്‍ പങ്കെടുക്കും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *