May 19, 2024

സുസ്ഥിര വികസന ആശയം മുൻനിർത്തി സബ്ല്യു. ഒ .എച്ച് .എസ് .എസ് വിദ്യാർത്ഥികൾ.

0
Img 20181113 Wa0037
സുസ്ഥിര വികസന ആശയം മുൻനിർത്തി സബ്ല്യു ഒ എച്ച് എസ് എസ് വിദ്യാർത്ഥികൾ.
മേപ്പാടി: പ്രകൃതി വിഭവങ്ങൾ വരും തലമുറക്ക് കൂടി മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ശാസ്ത്രമേളയിൽ ശ്രദ്ധ നേടി ഡബ്ല്യൂ എച്ച് എസ് എസ് പിണങ്ങോടിലെ വിദ്യാർത്ഥികൾ. പ്രതിദിനം ഉയരുന്ന ഇന്ധന വിലയെ പിടിച്ചു നിർത്താൻ ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം സഹായകമാവുമെന്ന് അവർ അഭിപ്രായപ്പെടുന്നു.  കൂടാതെ ഈ മാതൃക പ്രാബല്യത്തിൽ വരുത്തുന്നത് വഴി അന്തരീക്ഷ മലിനീകരണം കുറക്കാനും,ആഗോള താപനം കുറക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിയും.
        വളരെ കുറഞ്ഞ നിരക്കിൽ പ്രകൃതിയോട് ഇണങ്ങിയ രീതിയിലാണ് പിണങ്ങോട് സ്കൂളിലെ കെ കെ അപർണയും ,സി എച്ച് ഹന്നത്തും ശാസ്ത്രമേള വേദിയിൽ ശ്രദ്ധേയമാവുന്നത് . ഇരുവരും പ്ലസ് വൺ വിദ്യാർത്ഥിനികളാണ്..അയ്യൂബ് മാഷിന്റെ ശിക്ഷണത്തിലാണ് ഇരുവരും ശാസ്ത്രമേളയിലെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *