May 19, 2024

ഉപരിഘട്ടം മുതൽ കീഴ്‌ഘട്ടം വരെ പരിചപ്പെടുത്തിയ കണിയാമ്പറ്റ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പൊൻതിളക്കം

0
Img 20181113 Wa0039
മേപ്പാടി: 
ഉപരിഘട്ടം മുതൽ കീഴ്‌ഘട്ടം വരെ പരിചപ്പെടുത്തിയ കണിയാമ്പറ്റ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പൊൻതിളക്കം
നദികളുടെ ഉപരിഘട്ടം,മധ്യഘട്ടം , ഭൂരൂപങ്ങൾ ,ഡെൽറ്റ ,പ്രളയ സമതലം , വി രൂപങ്ങൾ , കീഴ്‌ഘട്ടം എന്നിവയെ പരിചപ്പെടുത്തിയ കണിയാമ്പറ്റ ഗവണ്മെന്റ് റെസിഡൻഷ്യൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അനില കെ.യും , രജിഷ എം.ആറുമാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്.
നദികളുടെ ഉത്ഭവ പ്രദേശവും കുത്തനെ നദിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പോഷക നദികളൊക്കെ ഒരൊറ്റ നദിയിൽ ഒരുമിച്ച് കൂടുന്നതൊക്കെ വളരെ മനോഹരമായി ഒരു മൺ നിർമിത മാതൃക ഭൂപടത്തിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചുണ്ട് .
നദികളുടെ നിലനിൽപ്പിന് ആവിശ്യമായ ഭൂപ്രകൃതിയും ചെറിയ തോതിൽ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഒരോ ഭാഗങ്ങളെയും കൃത്യമായി ചിട്ടയോടെ ക്രമപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നു. ട്രൈബൽ വകുപ്പ് സംഘടിപ്പിച്ച നദികളെക്കുറിച്ചുള്ള ക്ലാസിൽ പങ്കെടുത്തപ്പോൾ ഉയർന്നു വന്ന ആശയമാണ് ഇന്ന് ശാസ്ത്രമേളയുടെ ഭാഗമായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *