July 27, 2026

ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും മിന്നിത്തിളങ്ങി സാന്ദ്രാ ബാലൻ

0
IMG_20181116_184824
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ കലോത്സവ നഗരിയിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും മിന്നിത്തിളങ്ങി സാന്ദ്രാ ബാലൻ. തുടർച്ചയായി മൂന്നാം തവണയാണ് ലളിതഗാനത്തിൽ സംസ്ഥാന തലത്തിലേക്ക് പോകുന്നത്. ഹൈസ് സ്കൂൾ വിഭാഗത്തിൽ ഒരു തവണയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ടു തവണയുമാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.  പന്ത്രണ്ടു വർഷമായി സംഗീതം അഭ്യസിക്കുന്ന സാന്ദ്രാ സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്ത സൺ സിംഗറിൽ റണ്ണറപ്പായിരുന്നു.   ജി.എച്ച്.എസ്.എസ്.മീനങ്ങാടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാന്ദ്രാ. സംഗീതാദ്ധ്യാപകനായ പ്രശാന്ത് കോഴിക്കോടിന്റെ ശിക്ഷണത്തിലാണ് സംഗീത പരിശീലനം. മീനങ്ങാടി സ്കൂളിൽ തന്നെ അദ്ധ്യാപകരായ ബാലൻ ടി യുടെയും സാബുമോൾ ടി.ആറിന്റെയും മകളാണ് സാന്ദ്രാ ബാലൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *