May 6, 2024

പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരം വീടുകൾ: തറക്കല്ലിടൽ നടത്തി

0
 മാനന്തവാടി വികസന സമിതി നിർമ്മിച്ച് നൽകുന്ന  4 വീടുകളുടെ  തറക്കല്ലിടൽ നടത്തി. മാനന്തവാടി താഴെ
അങ്ങാടിയിൽ പ്രളയത്തിൽ പൂർണ്ണമായി തകർന്ന ലളിത, റസാക്ക്, അമ്മാളു അമ്മ
എന്നിവരുടെ  വീടുകളും തലപ്പുഴയിൽ തകർന്ന ജോണിയുടെ വീടുമാണ് മാനന്തവാടി
വികസന സമിതിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമായ എം ആൻഡ് എം വൈ
ട്രസ്റ്റിന്റെ സഹകരണത്തോടെ നിർമ്മിച്ച് കൊടുക്കുന്നത്.  വീടുകളുടെ
തറക്കല്ലിടൽ കർമ്മം  മാനന്തവാടി ന്യൂമാൻസ് കോളജിൽ നടന്ന  ചടങ്ങിൽ
ഒ.ആർ. കേളു എംഎൽഎ നിർവ്വഹിച്ചു. .  മാനന്തവാടി വികസന സമിതി  പ്രസിഡന്റ്
ഇ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, നഗരസഭാ
അധ്യക്ഷൻ വി.ആർ. പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.
പ്രഭാകരൻ, തഹസിൽദാർഎൻ.ഐ. ഷാജു,  നഗരസഭാ ഉപാധ്യക്ഷ ശോഭ രാജൻ, സ്ഥിരം സമിതി
അധ്യക്ഷൻ പി.ടി. ബിജു, എം ആൻഡ് എം വൈ ട്രസ്റ്റ് ചെയർമാൻ വർഗീസ്പൈനാടത്ത്,
നഗരസഭാ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ന്യൂമാൻസ് കോളജ്
പ്രിൻസിപ്പൽ ഫാ. മാത്യു മണലിൽ, പ്രസ്ക്ളബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ,
മാനന്തവാടി വികസന സമിതി സെക്രട്ടറി ബെസി പാറക്കൽ, വൈസ് പ്രസിഡന്റുമാരായ
ഷാജൻ ജോസ്, അഡ്വ. പി.ജെ. ജോർജ്, ജോ. സെക്രട്ടറിമാരായ കെ.എം. ഷിനോജ്,
ജസ്റ്റിൻ ചെഞ്ചട്ടയിൽ, ട്രഷറർ അലി ബ്രാൻ  എന്നിവർ പ്രസംഗിച്ചു. റവന്യൂ
ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, മറ്റു സംഘടനാ ഭാരവാഹികൾ തുടങ്ങിയ പ്രമുഖർ
പങ്കെടുത്തു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിച്ച സ്ഥാപനങ്ങളെ ചടങ്ങിൽ
ആദരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *