പോത്തുകൾ കുറുകെ ചാടി: കൈനാട്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.
കൽപ്പറ്റ കൈ നാട്ടിയിൽ പോത്തുകൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റക്ക് വന്ന സ്വകാര്യ ബസും പനമരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയെങ്കിലും ആർക്കും പരിക്കില്ല. കുറച്ചു സമയം ഗതാഗതം സ്തംഭിച്ചെങ്കിലും വീണ്ടും പുനസ്ഥാപിച്ചു.





Leave a Reply