May 10, 2026

പടിഞാറത്തറ പൂഴിത്തോട് റോഡിന്റെ കാര്യത്തിൽ ഗവൺമെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഗായകൻ തൃശൂർ നസീർ

0
IMG_20181126_121458
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
 
പടിഞാറത്തറ പൂഴിത്തോട് റോഡിന്റെ കാര്യത്തിൽ  ഗവൺമെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഗായകൻ തൃശൂർ നസീർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ഗ്രാമീണ റോഡുകളുടെ അറ്റകുറ്റ പ്പണി ഉടൻ പൂർത്തിയാക്കണമെന്നും പടിഞ്ഞാറത്തറ റൂട്ടിൽ നിർത്തലാക്കിയ കെ.എസ്. ആർ.ടി. സി. ബസ് സർവീസ് ഉടൻ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ വലിയ പ്രശ്നങ്ങളിലൊന്നായി ഇന്ന് വന്യമൃഗശല്യം മാറിയിരിക്കുകയാണ്. ഇക്കാര്യം വനം വകുപ്പ് മന്ത്രിക്ക് പരാതിയായി നൽകിയിട്ടുണ്ട്. 
കുരങ്ങു ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണന്നും കുരങ്ങു ശല്യത്തിന് പരിഹാരം കാണാതിരുന്നാൽ തിരുവനന്തപുരത്ത് വയനാടൻ ജനതക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുമ്പിൽ  സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് ഹെൽത്ത് പ്രൊട്ടക്ഷൻ കൗൺസിൽ ഇന്ത്യ എന്ന പേരിൽ ഇത്തരം കാര്യങ്ങൾക്കായി സംഘടന രൂപീകരിച്ചതായും തൃശൂർ നസീറും മറ്റ് ഭാരവാഹികളും പറഞ്ഞു.
കുരങ്ങുകളുടെ വന്ധ്യംകരണം എന്നത് തട്ടിപ്പാണന്ന് ഇവർ ആരോപിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *