April 20, 2024

പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു

0

     വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ 214-ാം ഓര്‍മദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പഴശ്ശി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും ഏകദിന ചരിത്രസെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി. നസീമ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളില്‍ അനിഷേധ്യ നേതാവായ പഴശ്ശിയുടെ ചരിത്രം ഭാവിതലമുറയ്ക്ക് ഊര്‍ജം പകരുന്നതാണെന്ന് അവര്‍ പറഞ്ഞു. സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പഴശ്ശി ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വാദ്യമേളങ്ങളോടെ അകമ്പടിയോടെ ഘോഷയാത്രയായെത്തി പഴശ്ശി സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സെമിനാറില്‍ പഴശ്ശി സ്മരണകള്‍, നാടന്‍പാട്ടിലെ പഴശ്ശിരാജ: തദ്ദേശീയ പ്രതിനിധാനവും വ്യത്യസ്ത കാഴ്ചപ്പാടുകളും, ജനകീയ പ്രതിരോധത്തിന്റെ പഴശ്ശി മാതൃക, പഴശ്ശി ചരിത്രത്തിലെ ഗോത്രവര്‍ഗ പോരാട്ടങ്ങളും ഒളിസാന്നിധ്യങ്ങളും: ചരിത്രവും പുരാവൃത്തവും പുനര്‍വായിക്കുമ്പോള്‍ എന്നി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. വി.വി. ഹരിദാസ്, ഡോ. പി.ജെ. വിന്‍സന്റ്, പി.രസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി നഗരസഭ, പഴശ്ശി ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ്മത്സരത്തില്‍ വിജയികളായ കെ. ഷമീര്‍, ഷമീന കെ. കടവത്ത്, കെ.എസ്. ദീപ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിധിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *