April 18, 2024

കാൽ കോടിയുടെ കവർച്ചാ സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിലായി: സൂത്രധാരൻ ഒളിവിൽ .

0
Img 20190107 Wa0007

കൽപ്പറ്റ: 

കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണക്കച്ചവടക്കാരെ ആക്രമിച്ച് കാൽ കോടി    രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ കൂടി മാനന്തവാടി എഎസ്പിയുടെ സ്‌പെഷല്‍ സ്വക്വാഡ് അംഗങ്ങളും  തിരുനെല്ലി എസ്‌ഐ  യും ചേര്‍ന്ന് പിടികൂടി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഘത്തിലെ പ്രധാന കണ്ണികള്‍  ഇനിയും പിടിയിലാകാനുണ്ട്.കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍  മൂന്നാനക്കുഴിയിൽ  ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്   കുറ്റകൃത്യം നടന്നത് തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് വ്യക്തമായതും തുടരന്വേണം തിരുനെല്ലി പോലീസ് നടത്തിയതും.

      കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ്(44),കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34),കേണിച്ചിറ ചൂതുപാറ,അമ്പശ്ശേരിയില്‍ നിധിന്‍ പീയൂസ് (23)   എന്നിവരാണ്  കഴിഞ്ഞ ദിവസം പിടിയിലായത്. . ഇവരെ  കോടതി റിമാണ്ട് ചെയ്തു.

കേസില്‍ ആദ്യം പിടിയിലായത് എര്‍ണാകുളം കോതമംഗലം വട്ടപറമ്പില്‍ വിആര്‍ രഞ്ജിത്ത് (29) ആണ്. പിന്നീട് കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍  ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28) എന്നിവരും പോലീസ് പിടിയിലായി. . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി കരയമ്പാടം എംവി മംഗളന്‍ വീട്ടില്‍ എം വിനീത് രവി (26)നെയും, വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു (42) നെയും അറസ്റ്റ് ചെയ് തിരുന്നു. . ഈ പ്രതികളെല്ലാം  നിലവില്‍ റിമാണ്ടിലാണ്. കര്‍ണ്ണാടക,തമിഴ്‌നാട്ടിലും  മറ്റുമായി പ്രതികള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 

 

. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം െ്രെകം നമ്പര്‍ 385/ 18 പ്രകാരം തിരുനെല്ലി പോലീസ്  സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തിരുന്നു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ്രൈഡവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നൂവെന്നായിരുന്നു പരാതി. ഉപേക്ഷിച്ച നിലയില്‍ കാറും, അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നാനകുഴിയിലാണ് ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കറും ഒട്ടിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിപൊളിച്ച സീറ്റിനടിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലാകുകയായിരുന്നു. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 25 ലക്ഷം രൂപയുമായി വരുന്ന വഴിക്ക് തന്നെയും ്രൈഡവറേയും അഞ്ചോളം കാറുകളിലായെത്തിയ സംഘം കാട്ടിക്കുളം അമ്പത്തിനാലില്‍വെച്ച് ആക്രമിച്ചതായും കൈവശമുണ്ടായിരുന്ന 25 ലക്ഷത്തില്‍ 20 ലക്ഷം രൂപ കവര്‍ന്നതായും സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി പോലീസില്‍ പരാതി നല്‍കിയിരുന്നു. പണം കവര്‍ന്ന ശേഷം പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി വിടുകയും പിന്നീട് കാറിന്റെ  ഡ്രൈവറെയടക്കം  കവര്‍ച്ചാ സംഘം  കടത്തികൊണ്ട് പോയതായും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന വ്യക്തി പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.സംഭവത്തിന്റെ സൂത്രധാരനെ ഇനിയും പിടികൂടാനായിട്ടില്ല .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *