” ചേട്ടായി മടിയിൽ കിടന്ന് പിടഞ്ഞു: ഇപ്പോഴും എന്റെ മനസ്സ് പിടയുന്നു” വിധി കേട്ട് ദു:ഖമടക്കാനാകാതെ തോമസിന്റെ ഭാര്യയും മക്കളും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി..ഷിബു.

കൽപ്പറ്റ: "പൊതുവെ ശാന്തനായ പ്രകൃതക്കാരനായിരുന്നു പന്തനാൽ തോമസ്. ആരോടും വഴക്കിന് പോകുകയോ  പിണങ്ങുകയോ ചെയ്യാറില്ല. അവന്റെ മരണത്തിൽ ഇന്നും ഞങ്ങൾക്ക് വേദന മാറിയിട്ടില്ല"  മീനങ്ങാടി എഫ്. സി.ഐ. ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന തോമസ് കൊല ചെയ്യപ്പെട്ട കേസിൽ വിധി കേൾക്കാൻ കോടതിയിലെത്തിയ സുഹൃത്ത് മീനങ്ങാടി സ്വദേശി ജയൻ കോടതി മുറ്റത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഒമ്പത് വർഷം തോന്നു
 ബത്തേരി വടക്കനാട്  പച്ചാളി  പന്തനാൽ തോമസ്  2011 ഒക്ടോബർ 9-ന്  വെടിയേറ്റ് മരിച്ച കേസിൽ കൽപ്പറ്റ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ട് വിധി പറയുന്നത് കേൾക്കാൻ സുഹൃത്ത്   ജയനെ കൂടാതെ   തോമസിന്റെ     ഭാര്യ സീനയും മക്കളായ  മനു, അലീന       എന്നിവരും സീനയുടെ മാതാവും മറ്റ് ബന്ധുക്കളും എത്തിയിരുന്നു.  
     സ്വന്തം വയലിൽ നിന്ന് മണൽ കോരുകയായിരുന്നു സംഭവ ദിവസം തോമസ്. രാവിലെ മുതൽ തന്നെ പ്രതി മോഹനൻ ഫോണിൽ തോമസുമായി വഴക്കിട്ടു. രാത്രി ഉറങ്ങാൻ കിടന്ന തോമസിനെ പ്രതി വീട്ടിൽ നിന്ന് വിളിച്ചിറക്കി  ,പിന്നാലെ ഭാര്യ ഇറങ്ങി ചെന്നപ്പോഴേക്കും മോഹനൻ നായാട്ടിന് ഉപയോഗിക്കുന്ന തന്റെ നാടൻ തോക്കിൽ നിന്നും  വെടിയുതിർത്തിരുന്നു. ഓടിയെത്തിയ ഭാര്യ സീനയുടെ മടിയിൽ കിടന്നാണ് തോമസ് പിടഞ്ഞു മരിച്ചത്. നായാട്ടും ചാരായ വാറ്റുമായി കഴിഞ്ഞിരുന്ന മോഹനനെ പോലീസിൽ ഒറ്റു കൊടുക്കുമോ എന്ന സംശയമാണ് മോഹനനെ കൊലക്ക് പ്രേരിപ്പിച്ചത്.  സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞിട്ടും മനസ്സ് ഇപ്പോഴും വേദന കൊണ്ട് പിടയുകയാണന്ന് വിധി കേട്ട ശേഷം ഭാര്യ സീന പറഞ്ഞു. 

        കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും  വീട്ടിൽ  അതിക്രമിച്ച് കടന്നതിന്  മൂന്ന് മാസം തടവും അമ്പതിനായിരം രൂപ പിഴയും ആംസ് ആക്ട്   25  പ്രകാരം   ഒരു വർഷം തടവും പതിനായിരം രൂപ പിഴയും   ആംസ് ആക്ട്   27 പ്രകാരം ഒരു വർഷം തടവും പതിനായിരം രൂപ പിഴയും പ്രതിക്ക് ശിക്ഷ വിധിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന ഒരു ലക്ഷം രൂപ തോമസിന്റെ ഭാര്യ സീനക്ക് നൽകണം. 
               ബത്തേരി പോലിസ് സ്റ്റേഷനിലെ   ക്രൈം നമ്പർ 777 / 11 ൽ 2011 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ   കൊലപാതകം നടന്നത്. രാത്രി ഒമ്പത്   മണിക്ക് തോമസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മോഹനൻ  നാടൻ തോക്ക്   ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയായിരുന്നു.     കേസിലെ രണ്ടാം പ്രതി  ചുണ്ടാട്ട് ജോസിനെയും  മൂന്നാം പ്രതി പുളിക്കൽ ജോസിനെയും  കുറ്റക്കാരല്ലന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.   ബത്തേരി സി.ഐ. വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് കേസ് അന്വേഷിച്ച സി.ഐ. വി.വി. ലതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം   സമർപ്പിച്ചു. .  എ.എസ്. ഐ. മാരായ  ഉമ്മർ,  ശശികുമാർ എന്നിവരും ചേർന്നാണ്    പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ്  പ്രതി കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയത്. 


എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. 2019 ജനുവരി 22-ന് ചൊവ്വാഴ്ച കാലത്ത് 10 മുതല്‍ 5 വരെയാണ് പരിശീലനം.   ...
Read More
കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കൽപ്പറ്റ നഗരം പുലിപ്പേടിയിലാണ്. നഗരത്തിലെ ഗൂഢലായ് കുന്നിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പ്രദേശത്തെ വീടുകളിൽ ഇപ്പോൾ നാൽകാലികളെ ആളുകൾ വിറ്റൊഴിവാക്കുകയാണ്.  ...
Read More
കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ തേലംമ്പറ്റയിലെ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് കടുവ കൂട്ടിലായത്. എന്നാൽ കൽപ്പറ്റ ഗൂഢലായ് കുന്നിൽ ...
Read More
കാവുംമന്ദം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആരോഗ്യ കേരളം പദ്ധതിയുടെയും സാമൂഹികാരോഗ്യ കേന്ദ്ദ്രത്തിന്‍റെയും സഹകരണത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ ...
Read More
കല്‍പ്പറ്റ: പ്രളയത്തിന് മുന്‍പ് തകര്‍ന്ന സ്വകാര്യ വ്യക്തിയുടെ  സ്ഥലത്തിലെ അരിക് ഭിത്തി നിര്‍മ്മാണം  സര്‍ക്കാര്‍ പ്രളയ ഫണ്ടില്‍.  നിര്‍മ്മാണം ത്വരിത ഗതിയില്‍. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുട്ടില്‍ ...
Read More
പനമരം: വിദ്യാർത്ഥികളിൽ സാന്ത്വന പരിചരണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനം പ്രമാണിച്ച് പനമരം വിജയാകോളേജ് ഡിഗ്രി വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നൽകിയത്.  പനമരം ...
Read More
കൽപ്പറ്റ: -കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ കൈതമറ്റം ജോസ് (82) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച  2.30 ന് നടവയൽ ഹോളിക്രോസ് ഫൊറോന ...
Read More
വയനാട്ടിലെ പ്രമുഖ സഹകാരിയും കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ദീർഘകാലം നടവയലിലെ അധ്യാപകനുമായിരുന്ന  ജോസ് കൈതമറ്റത്തിന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ...
Read More
വയനാട് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി മാനന്തവാടി നഗരസഭ സെക്കണ്ടറി  പാലിയേറ്റീവ് കെയർ യൂണിറ്റ്  പൊരുന്നന്നൂർ ,പേരിയ ,നല്ലൂർനാട്   പി എച്ച് ...
Read More
 മാനന്തവാടി:  ആരോഗ്യകേരളം വയനാടും ജില്ലാ കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കുന്ന നാട്ടുനന്മ എന്ന  പദ്ധതി സ്വാന്തന പരിചരണ രംഗത്തേക്ക് പ്രവർത്തിക്കാൻ സ്വമേധയാ കടന്നുവരുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന പദ്ധതിയാണ് ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *