April 27, 2024

അനിൽകുമാറിന്റെ ആത്മഹത്യ : തലപ്പുഴ പോലീസ് സ്റ്റേഷന് മുമ്പിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി അനിൽകുമാറിന്റെ കുടുംബം.

0
Img 20190107 Wa0152
അനിൽകുമാറിന്റെ ആത്മഹത്യ തലപ്പുഴ പോലിസ് സ്റ്റേഷന് മുമ്പിൽ അനിശ്ചിതകാല സമരത്തിനെന്ന് അനിൽകുമാറിന്റെ കുടുംബം
മാനന്തവാടി: തവിഞ്ഞാൽ സർവ്വിസ് സഹകരണ ബാങ്ക് ജീവക്കാരൻ അനിൽകുമാർ അത്മഹത്യ ചെയ്തിട്ട് 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികകളായവർക്ക് എതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പോലിസ് സ്വികരിക്കുന്നതായും അനിൽകുമാറിന്റെ ഭാര്യ ബിന്ദുമോൾ, അമ്മ ലക്ഷ്മി എന്നിവർ വാർത്ത സമ്മേളനത്തിൻ പറഞ്ഞു.
 മരണത്തിന്റെ കാരണങ്ങൾ അനിൽകുമാറിന്റെ അത്മഹത്യക്കുറിപ്പിൽ പറയുണ്ട്.ഇതിനെ കുറിച്ചപോലും പോലിസ് അന്വേഷണം നടത്തുന്നില്ലന്നും കേസിലെ പ്രതികളയവർക്ക് മുൻകൂർ ജാമ്യത്തിന് ലഭിക്കുന്നതിന് പോലിസ് സഹായം ചെയ്തുകൊടുക്കുകയാണന്നും. കേസിലെ ഒന്നാം പ്രതി ബാങ്ക് പ്രസിഡന്റയായിരുന്ന പി.വാസുഅക്ഷൻ കമ്മറ്റിയുടെ കൺവീനറുടെ സഹോദരിയും തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്സനുമായ സബിതയെ പഞ്ചായത്ത് ഓഫിസിൽ കയറി  ഭിഷണിപ്പെടുത്തിയിട്ടും പോലിസ് കേസ് എടുത്തില്ലന്നും ഇവർ പറഞ്ഞു. 
   
         അനിൽകുമാറിനെ ബാങ്കിനുള്ളിൽ വെച്ച് ക്രുരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടന്നും മരിച്ച ദിവസം അത്തരത്തിലുള്ള അനുഭവം ബാങ്കിൽ വെച്ച് ഉണ്ടയിട്ടും വിവരങ്ങൾ പോലിസിൽ അറിയിച്ചിട്ടും ഫലമുണ്ടായില്ല. 
      ബാങ്കിന് സമീപത്തെ കച്ചവടം നടത്തുന്ന പലർക്കും ഈ കാര്യങ്ങൾ അറിയാം .സമ്മർദ്ദം കൊണ്ട് പോലിസ് കച്ചവടക്കരുടെ മൊഴിയെടുത്തിട്ടില്ല. അനിൽകുമാറിന്റെ ഫോൺ രേഖകൾ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലന്നും ഇവർ പറഞ്ഞു. ബാങ്കിന്റെ പ്രസിഡണ്ടിന്റെ നേത്രത്വത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. അതിന്റെ പേരിൽ എന്നെ ബലിയാടാക്കുയാണ് ചെയ്തത്. മരണ ദിവസം രാവിലെ പത്തരമണിയോടെ വീട്ടിൽ തിരിച്ച് എത്തുകയായിരുന്നു അനിൽകുമാർ.പത്തു മിനുറ്റു കഴിയുന്നതിന് മുമ്പ് തന്നെ ബാങ്കിലെ ഒരു ഡയറക്ടർ എത്തുകയും ഉടൻ തന്നെ ബാങ്ക് പ്രസിഡന്റ് ജിപ്പുമായി എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിലും ദുരൂഹതയുണ്ടന്നും വാസു തന്നെയും കുടുംബത്തേയും മരിച്ച അനിൽകുമാറിനെയും സമൂഹമധ്യത്തിൽ അപമാനിക്കുകയാണന്നും ഭാര്യ ബിന്ദു പറഞ്ഞു. .     
        അനിൽകുമാറിന്റെ ബാധ്യത ബാങ്ക് ഏറ്റ് എടുക്കണമെന്നും നീതിലഭിക്കണമെന്നും ബിന്ദുമോൾ അവശ്യപ്പെട്ടു.നീതി ലഭിക്കുന്നില്ലായെങ്കിൽ തലപ്പുഴ പോലിസ് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുംവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മറ്റി ചെയർമാൻ എം.ജി.ബിജൂ, കൺവീനർ അമൃതരാജ്, പി.നാണു.എം.അബ്ദുറഹ്മാൻ, പി.കെ.സിദ്ധിഖ്, പി.എസ് മുരുകേശൻ, ഷാജു അന്റണി എന്നിവരും പങ്കെടുത്തു.  ..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *