April 20, 2024

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

0
Img 20190111 Wa0049
മാനന്തവാടി:  മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വി.കൊച്ചുത്രേസ്യയുടേയും പരിശുദ്ധ മറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ജനുവരി 11, 12, 13, തിയ്യതികളിലായി നടക്കുന്ന തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ.ജോസ് വടയാപറമ്പിൽ നിർവ്വഹിച്ചു. കുർബാനയ്ക്ക് ശേഷം വാഹന വെഞ്ചിരിപ്പും നടത്തി. 12-ാം തിയ്യതി ശനിഴായ്ച്ച വൈകുന്നേരം 4.30 മണിയ്ക്ക് ഫാ.പോൾ വാഴപ്പിള്ളിയിലിന്റെ കാർമ്മികത്വത്തിൽ വി.കുർബാനയും  നൊവേനയും തിരുനാൾ പ്രദക്ഷിണത്തിന്, ഫാ.ജിറ്റോ തട്ടുപറമ്പിലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം, നേർച്ച ഭക്ഷണം എന്നിവയുമുണ്ടാകും. 13-ാം തിയ്യതി ഞായറായ്ച്ച  രാവിലെ 6.45 ന് വി.കുർബാനയും 10 മണിയ്ക്ക് ഫാ. ജെറി മഠത്തിപറമ്പിലിന്റെ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *