May 5, 2024

ട്രഞ്ചിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി.

0
Img 20190510 Wa0008
ബത്തേരി: 
ട്രഞ്ചിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. 
വയനാട് വനാതിർത്തിയോട് ചേർന്ന ട്രഞ്ചിലാണ്    പുലി കുടുങ്ങിയത് . മുത്തങ്ങ റെയിഞ്ചിൽപ്പെടുന്ന ചീരാൽ കമ്പക്കോടി വനാതിർത്തിയിലെ ആന പ്രതിരോധ കിടങ്ങിലാണ് പുലി കുടുങ്ങിക്കിടന്നത്. . സംഭവമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു . ഇന്ന് രാവിലെ പ്രദേശവാസിയാണ് കരച്ചിൽ കേട്ട് പുലി കുടുങ്ങിയ വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് ഫോറസ്റ്റ് വെറ്ററിനറി  സർജൻ ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ച് പിടികൂടി .വയനാടിന്റെ വനാതിർത്തികളിൽ  അടുത്തിടെയായി  പുലി ,കടുവ, ആന എന്നിവയുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.  ഇടക്കിടെ വനം വകുപ്പ് കൂട് സ്ഥാപിച്ച് കടുവയെയും പുലിയെയും പിടികൂടാറുണ്ടങ്കിലും  ശല്യം കുറയുന്നില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *