May 9, 2026

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. :മരണം തലക്കടിയേറ്റെന്ന് സൂചന: ഭർത്താവ് കസ്റ്റഡിയിൽ

0
IMG_20190510_170618
By ന്യൂസ് വയനാട് ബ്യൂറോ
വീട്ടമ്മയുടെ മരണം: തലക്കടിയേറ്റെന്ന് സൂചന: ഭർത്താവ് കസ്റ്റഡിയിൽ
  മാനന്തവാടി: വയനാട്ടിലെ വള്ളിയൂർക്കാവിനടുത്ത് താന്നിക്കലിൽ വീടിനുള്ളിൽ  വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. താന്നിക്കൽ മുയൽക്കുനി രുഗ്മണി  (55)യാണ് മരിച്ചത്.  ബന്ധുക്കൾ സംശയമുന്നയിച്ചതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണന്ന സംശയത്തെ തുടർന്ന്  ഭർത്താവും കനറാ ബാങ്ക് മുൻ മാനേജറുമായ  ചന്ദ്രൻ (65) നെ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് രുഗ്മണി  മരിച്ചത്. രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരിൽ ചിലരും വിസ്മയയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ മാനന്തവാടിയിൽ നിന്നും  പോലീസ് സ്ഥലത്തെത്തി. മരണം  തലക്കടിയേറ്റാണന്ന്  സംശയത്തെ തുടർന്നാണ് പോസ്റ്റ് മോർട്ടം ചെയ്തത്. കസ്റ്റഡിയിലെടുത്ത ചന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു.. ഉച്ചകഴിഞ്ഞ്   മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.   നന്ദു, ഹണീമ എന്നിവർ ഇവരുടെ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *