May 5, 2024

അത്യാഹിത വിഭാഗത്തിൽ മരുന്നില്ലാതെ വയനാട് ജില്ലാ ആശുപത്രി .

0
Img 20190510 Wa0031
 മാനന്തവാടി: ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ   അത്യാഹിത വിഭാഗത്തിൽ മരുന്നില്ല. രോഗികളും ബന്ധുക്കളും പാതിരാത്രിയിൽ മരുന്ന് ലഭിക്കാനായി നെട്ടോട്ടമോടുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അത്യാവശ്യത്തിന് പോലും മരുന്നില്ലാത്തത്. 
പാതിരാത്രിയിലും പുലർച്ചെയും ഗുരുതരാവസ്ഥയിലും അല്ലാതെയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളാണ് അത്യാവശ്യത്തിന് പോലുംമരുന്ന് ലഭിക്കാതെ ദുരിതം പേറുന്നത്.
മുൻപ് രാത്രി 9 മണിക്ക് ശേഷം ജില്ലാ ആശുപത്രിഅത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് പുറമേക്ക് മരുന്ന് എഴുതി നൽകിൽ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് ലഭിച്ചിരുന്നു.എന്നാൽ ഒരു മാസം മുൻപ് സ്വകാര്യ ഫാർമസി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നത് നിർത്തിവെക്കുകയും രാത്രി 8 മണിക്ക് മെഡിക്കൽ ഷോപ്പ് അടക്കുകയും ചെയ്തതേടെയാണ് രോഗികളും ബന്ധുക്കളും രാത്രി കാലത്ത് മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടിലായത്.
തീ പൊള്ളൽ, വയറ് വേദന, രക്തസ്രാവം, നെഞ്ച് വേദന,
 പെട്ടെന്ന് ഉണ്ടാകുന്ന മറ്റ് അസുഖങ്ങൾ, തലവേദന കണ്ണ് രോഗം
തുടങ്ങിയരോഗങ്ങളുമായി രാത്രിയിൽ ജില്ലാ ആശുപത്രിഅത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരാണ് അത്യാവശ്യത്തിന് പോലും മരുന്ന് ലഭിക്കാതെ ദുരിതത്തിലാവുന്നത്.
ഡോക്ടർരോഗികളെപരിശോധിച്ച
ശേഷം പ്രാഥമിക ചികിത്സ നൽകി പുറത്ത് നിന്നും വാങ്ങണമെന്ന നിർദ്ദേശത്തോടെമരുന്നിന് കുറിച്ച് നൽകി പറഞ്ഞ് വിടും.
പുറമെ ഫാർമസി ഒന്നും തുറന്നിട്ടില്ലെന്ന് രോഗി പരാതി പറഞ്ഞാൽ രാവിലെ വന്ന് ജില്ലാ ആശുപത്രി ഫാർമസിയിൽനിന്നും മരുന്ന് വാങ്ങിക്കോ എന്നാണ് അത്യാഹിത വിഭാഗം അധികാരികൾ മറുപടി നൽകുന്നത്
തീ പൊള്ളൽ, കണ്ണ് വേദന, തലവേദന, വയറ് വേദന, ശരീരവേദന എന്നിവയടക്കമുള്ള  രോഗങ്ങളുമായി പാതിരാത്രിയിൽ ചികിത്സക്കെത്തുമ്പോൾ അത്യാഹിത വിഭാഗത്തിൽ നിന്നും മരുന്നൊന്നും ലഭിക്കാത്തത് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
വേദനസംഹാരി ഗുളികകകൾ ലഭിക്കാത്തതിനാൽ മണിക്കൂറുകളോളമാണ് വേദന സഹിച്ച് കഴിയേണ്ടി വരുന്നത്.പിന്നീട് രാവിലെ ഫാർമസികൾ തുറന്നാൽ മാത്രമാണ് മരുന്നുകൾ ലഭിക്കുന്നതും രോഗികൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നത്.
അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗിയെ പരിശോധിച്ച് തിരിച്ചയക്കുമ്പോൾ
 ഫാർമസികൾ തുറക്കാത്തതിനാൽ രാത്രിയും രാവിലെയും കഴിക്കാനുള്ള മരുന്നുകൾ നൽകണമെന്നാണ് രോഗികളുടെ അപേക്ഷ
അതിന്നിടെഅത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾക്ക് പുറത്തേക്ക് എഴുതി നൽകുന്ന മരുന്നുകളിൽ ഭൂരിഭാഗം മരുന്നും ജില്ലാ ആസ്പത്രിസ്റ്റോർ റൂമിൽ സ്റ്റോക്കുള്ള മരുന്നു കളാണ്.
ജില്ലാ ആസ്പത്രി ഫാർമസിയിൽ നിന്നും രോഗികൾക്ക് നൽകി വരുന്ന മരുന്നുകൾ പാതിരാത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് നൽകാതെ പുറത്തേക്ക് മരുന്ന് കുറിച്ചു നൽകുന്നതിൽ ദുരൂഹതയും ഒത്തുകളിയും ഉള്ളതായി പറയപ്പെടുന്നു.
ജില്ലാ ആശുപത്രിസ്റ്റോറിൽ നിന്നും അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യത്തിനുള്ള മരുന്ന് പോലും എടുക്കാറില്ല ഇത് മൂലം ദുരിതമനുഭവിക്കുന്നത് ആദിവാസികളടക്കമുള്ള രോഗികളാണ്.
ജില്ലാ ആസ്പത്രി ഫാർമസി രാത്രി 7.30 മണിക്ക് അടച്ച് പൂട്ടും. പിന്നീട് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് മരുന്ന് ലഭിക്കാൻ സ്വകാര്യ ഫാർമസികൾ മാത്രമാണ് ആശ്രയം. രാത്രി ഒൻപതര മണിയോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളും അടച്ചു പൂട്ടും
പിന്നീട് രോഗികൾക്ക് മരുന്ന് ലഭിക്കണമെങ്കിൽ രാവിലെ തുറക്കുന്ന സ്വകാര്യ ഫാർമസികൾ മാത്രമാണ് ആശ്രയം
ജില്ലാ ആശുപത്രിയിലെ ഫാർമസി  രാവിലെ 8.30 മുതൽ രാത്രി 7.30 വരെയും ഞായറാഴ്ച രാവിലെ 8.30 മുതൽ ഒരു മണി വരെയുമാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കെട്ടിടങ്ങളിൽ സൗജന്യമായി പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസി രാവിലെ 9 മുതൽ അഞ്ച് മണി വരെയും കുറഞ്ഞ വാടക നിരക്കിൽ പ്രവർത്തിക്കുന്ന സഹകരണ വകുപ്പിന് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോർ രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 മണി വരെയുമാണ് പ്രവർത്തിക്കുന്നത്
ജില്ലാ ആസ്പത്രിസ്റ്റോറിൽ സ്റ്റോക്കുള്ള മരുന്നുകൾ അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ തേടി എത്തുന്ന രോഗികൾക്ക് നൽകുകയോ, അല്ലെങ്കിൽ ജില്ലാ ആശുപത്രി സ്ഥലത്ത് പ്രവർത്തിക്കുന്ന ഫാർമസികൾ രാത്രി കാലത്ത്തുറന്ന് പ്രവർത്തിക്കുകയോ ചെയ്യണമെന്നും, ചികിത്സ തേടി എത്തുന്നരോഗി കളോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *