March 28, 2024

ലോക ഭക്ഷ്യ സുരക്ഷാ ദിനം: ക്വിസ് മത്സരം 29-ന്

0
ജില്ലാതല ക്വിസ് മത്സരം 
        ലോക ഭക്ഷ്യ സുരക്ഷാദിനത്തിന്റെ ഭാഗമായി  ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും  ജില്ലാ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ   മെയ്  29 ന് ജില്ലയില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പീ.ജി  തലത്തിലുളള 23 വയസ്സ് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും 23 വയസ്സ് കഴിയാത്ത പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന സംഘമായി വേണം  മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 5,000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2,000 രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1,500 രൂപയും സമ്മാനമായി ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യാത്രാചെലവും താമസ സൗകര്യവും നല്‍കുന്നതാണ്. സംസ്ഥാനതല മത്സരം തിരുവനന്തപുരത്താണ് നടക്കുക.   ആരോഗ്യം, ഭക്ഷ്യ സുരക്ഷാ എന്നിവ സംബന്ധിച്ചുളള വിഷയങ്ങളാണ് പ്രധാനമായും ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തുക. മത്സരാര്‍ത്ഥികള്‍             നിര്‍ദ്ദിഷ്ട അപേക്ഷ foodsafetydaywyd@gmail.com   എന്ന വിലാസത്തില്‍ മെയ് 16 നകം സമര്‍പ്പിക്കണം.  സ്‌കൂള്‍/കോളേജിനെ പ്രതിനിധീകരിച്ചാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ സ്‌കൂള്‍/കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം മത്സരദിവസം ഹാജരാക്കേണ്ടതാണ്. സ്വതന്ത്രരായി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍, ഇലക്ഷന്‍ ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.  മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന് എത്തുമ്പോള്‍  ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകൂടി കരുതേണ്ടതാണ്. വിവരങ്ങള്‍ക്ക് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍  (8943346192), കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ (8848174397), സുല്‍ത്താന്‍ ബത്തേരി   ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ (8943346570), അസി. കമ്മീഷണറുടെ കാര്യാലയം (04935246970 ) എന്നിവരുമായി ബന്ധപ്പെടാം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *