അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ ഷമീറിന്റെ കുടുംബത്തിന് സഹായമായി നാടൊന്നിക്കുന്നു.
ബത്തേരി: റമസാൻ ഒന്നിന് കോഴിക്കോട് രോഗിയെ കൊണ്ടുപോയി തിരിച്ചു വരുമ്പോൾ ബത്തേരി കൊളഗപ്പാറയിൽ ലോറിയുമായി കൂട്ടിയിടിച്ച ആംബുലൻസിന്റെ ഡ്രൈവർ ഷമീർ തൽക്ഷണം മരണപ്പെടുകയുണ്ടായി .സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായ ഷമീറിന്റെ മൃതദേഹം കൊണ്ടുപോയത് വാടക വീട്ടിലേക്കായിരുന്നു. അപ്പോഴാണ് പലരും അറിയുന്നത് ഷമീറിന് സ്വന്തമായി ഒരു സെന്റ് സ്ഥലമോ വീടോ ഇല്ല എന്ന വിവരം. മറ്റുള്ളവരുടെ പ്രയാസങ്ങൾ അകറ്റാൻ ഷമീറിന് പക്ഷേ അതൊന്നും ഒരു തടസ്സമല്ല .നാട്ടിൽ ഒരു അപകടമുണ്ടായാൽ അവിടെ ഓടിയെത്തി അതിൽ ഇടപെടും. നേരവും സമയവും തന്റെ ഇല്ലായ്മകളും വല്ലായ്മകളും ഒന്നും അതിന് ഷമീറിന് തടസ്സമാവാറില്ല. മരണത്തിന്റെ തലേന്ന് മറ്റൊരു രോഗിയെ ഡോ: പറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് വീട്ടിൽ വന്ന് കിടന്നുറങ്ങുന്ന ഷമീന്റെ ഫോൺ വീണ്ടും ബെല്ലടിച്ചു. ഫോൺ എടുത്ത ഷമീറിനോട് പറഞ്ഞത് വേറെ കുറേ ആംബുലൻസ് വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല ഒന്ന് അടിയന്തിരമായി വരുമോ ? പാതിഉറക്കിൽ നിന്നും കണ്ണു നുള്ളി തുറന്ന് ഷമീർ പുറപ്പെടാൻ ഒരുങ്ങിയ ഷമീറിനെ ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. "നിങ്ങൾ ഇപ്പോ വന്നിട്ടല്ലേ ഉള്ളൂ കുറച്ച് ഉറങ്ങിക്കോളു വേറെ വണ്ടിയിൽ പോയ് കോളും " ഭാര്യ ഇങ്ങനെ പറഞ്ഞപ്പോൾ " അവർ ബേജാറിലാണ് ഇത് എന്റെ ജോലിയാണ് പോവാതിരിക്കാൻ പറ്റില്ല " എന്നാണ് ഷമീർ ഭാര്യയോട് പറഞത്. ഉറക്കക്ഷീണവും മറ്റു പ്രയാസങ്ങളൊന്നും ഷമീറിന് ഒരു തടസ്സമായില്ല ഡോ. പറഞ്ഞത് പോലെ രോഗിയെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന്ന് വേണ്ടി തന്റെ ജീവൻ പണയപ്പെടുത്തി ആംബുലൻസുമായി വാഹനങ്ങൾക്കിടയിലൂടെ ചീറി പാഞ്ഞു ആശുപത്രിയിൽ എത്തിക്കുക മാത്രമല്ല അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്ത ഷമീർ അത്താഴം അടിവാരത്തെ ബന്ധു വീട്ടിൽ നിന്നും കഴിച്ച് നിസ്കാരവും നിർവ്വഹിച്ച് മരണത്തിലേക്ക് ആംബുലൻസ് ഓടിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട ഷമീർ കൊളഗപ്പാറയിൽ രാവിലെ 6.50 ന് തന്റെ വീട്ടിലെത്താൻ 15 മിനുട്ട് മാത്രം ശേഷിക്കെ മരണത്തിലേക്ക് യാത്രയായി. ചേതനയറ്റു കിടക്കുന്ന ഷമീറിന്റെ മൃതശരീരം കണ്ട് പൊട്ടി കരയാത്തവരായി ആരുമുണ്ടായിരുന്നില്ല. നല്ലത് മാത്രം പറയാറുണ്ടായിരുന്ന ഷമീറിന്റെ ഭാര്യയും 3 കുട്ടികളുമടങ്ങുന്ന കുടുംബം ഇന്ന് തീർത്തും അനാഥരാണ്. അവരെ സമൂഹത്തെ ഏൽപ്പിച്ചാണ് ഷമീർ യാത്രയായത്. ആ കുംടുംബത്തെ പുനരധിവസിപ്പിക്കണം. സ്വന്തമായി വീടില്ലാത്ത സ്വന്തം വരുമാന മാർഗ്ഗങ്ങളില്ലാത്ത ഈ കുടുംബത്തെ സഹായിക്കുവാൻ ടി മുഹമ്മദ് ചെയർമാനും പി.പി.അയ്യൂബ് കൺവീനറും വി. ഉമ്മർഹാജി ട്രഷറർ ആയും സി.എം ഷമീർ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഐ.ഒ.ബി. ബാങ്കിൽ 1274010000 10304 IFSC IOBA0001274 എക്കൗണ്ട് തുടങ്ങിയിരിക്കുന്നു. മനുഷ്യ സ്നേഹികളായ എല്ലാവരും സഹായിക്കുമല്ലോ?
Leave a Reply