മൺസൂൺ ത്രിബിൾസ് വോളി ഫെസ്റ്റ് 26 -ന് യവനാർകുളത്ത് .
മാനന്തവാടി: വോളിബോളിന്റെ പ്രചാരണത്തിനും പ്രോൽസാഹനത്തിനും വേണ്ടി യവനാർകുളം ചലഞ്ചേഴ്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മൺസൂൺ ഏകദിന ത്രിബിൾസ് വോളിബോൾ ഫെസ്റ്റ് മെയ് 26ന് യവനാർകുളത്ത് നടക്കും.രാവിലെ 8 മണിക്ക് മൽസരം ആരംഭിക്കും. ജില്ലക്കകത്തും പുറത്തുമുള്ള കളിക്കാർക്ക് മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും. വോളിബോളിൽ താൽപര്യമുള്ള കുട്ടികൾക്കും യുവാക്കൾക്കും പരിശീലനം നൽകുന്നതിനും കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി മെഡിക്കൽ അനാട്ടമിയിൽ ഒന്നാം റാങ്ക് നേടിയ മെജിജോസഫ് ആക്കപ്പടിക്കലിനേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളേയും വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ആദരിക്കും. മൽസരത്തിൽ പങ്കെടുക്കുന്ന ടീമുകൾ മെയ് 23 ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം.ബന്ധപ്പെടേണ്ട നമ്പർ 9544946647,9605329277 യോഗത്തിൽ പ്രസിഡന്റ് ജോസ് നരിക്കുഴ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോണി മറ്റത്തിലാനി റിപ്പോർട്ട് അവതരിപ്പിച്ചു.ജോയി എം.ഡി, പാപ്പച്ചൻ കുനംപറമ്പിൽ, കുരുവിള മുപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply