March 29, 2024

മാമ്പഴപ്പെരുമ: രണ്ട് ദിവസത്തെ മാമ്പഴ ഉത്സവം കൽപ്പറ്റയിൽ തുടങ്ങി.

0

മാമ്പഴപ്പെരുമ കൽപ്പറ്റയിൽ തുടങ്ങി. 

രണ്ട് ദിവസത്തെ  മാങ്ങ ഉത്സവം  മാമ്പഴപ്പെരുമ    കൽപ്പറ്റയിൽ തുടങ്ങി. വിജയ പമ്പ് പരിസരത്ത് നടക്കുന്ന  മാമ്പഴപ്പെരുമ  ചൊവ്വാഴ്ച സമാപിക്കും .വിത്ത് സംരക്ഷകനും പാരമ്പര്യ കർഷകനുമായ  ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.  


 രണ്ട് ദിവസത്തെ    മാംഗോ ഫെസ്റ്റ്   എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും  കേരള ഓർഗാനിക്  ഇക്കോ ഷോപ്പിന്റെയും   വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനിയുടെയും  സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. .  21 വരെ കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ്  മാമ്പഴ പ്രദർശനം.  നാട്ടു മാവുകളുടെ സംരക്ഷണം, നാട്ടറിവുകളുടെ കൈമാറ്റം, പാചക അറിവുകൾ പകർന്ന് നൽകൽ,   വിവിധ രുചികളിലുള്ള മാമ്പഴങ്ങൾ പരിചയപ്പെടുത്തും.  മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലും ബഡ്ഡിംഗിലും നഴ്സറി നിർമ്മാണത്തിലും  പരിശീലനവും നൽകും.  

വിവിധയിനം മാമ്പഴങ്ങളുടെയും  മറ്റ് പഴവർഗ്ഗങ്ങളുടെയും  പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച പ്രദർശനത്തിന് സമ്മാനവും നൽകും. ഉദ്ഘാടന ചടങ്ങിൽ സ്വാമി നാഥൻ ഗവേഷണ നിലയം  മേധാവി ഡോ.  വി.വി.ശിവൻ ,സയൻറിസ്റ്റ്  സുമ വിഷ്ണുദാസ് , പ്രൊജക്ട് മാനേജർ  ഗോപാലകൃഷ്ണൻ,  വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനി ചെയർമാൻ കെ.വി. ദിവാകരൻ, ഡയറക്ടർമാരായ  വി.പി. കൃഷ്ണദാസ്, പി.പി. സദാനന്ദൻ, ഡോ.' കെ.ഇ. സഫിയ തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *