April 23, 2024

വൈവിധ്യം നിറഞ്ഞ മാമ്പഴങ്ങളുടെ കലവറ തുറന്ന് കൽപ്പറ്റ

0
വൈവിധ്യം നിറഞ്ഞ മാമ്പഴങ്ങളുടെ കലവറ തുറന്ന് കൽപ്പറ്റ
കൽപ്പറ്റ: കേരള ഓർഗാനിക്ക് എക്കോ ഷോപ്പിന്റെയും (WAMP Co ) എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തിൽ  കൽപ്പറ്റയിൽ മാമ്പഴ ഉത്സവത്തിന് തുടക്കമായി. മാമ്പഴ പെരുമ എന്ന പേരിൽ വിജയപമ്പ് പരിസരത്ത് നടക്കുന്ന പരിപാടി കേരളത്തിന്റെ നെല്ലച്ചൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ ആഹാരത്തിലെ പ്രധാന ഘടകമാണ് മാങ്ങ, മാങ്ങ നമുക്ക് നഷ്ട്ടമായാൽ അത് ഒരു വലിയ നഷ്ട്ടമാകും ഉണ്ടാക്കുക , വീട്ടുപറമ്പുകളിൽ മാവ് വെച്ച് നമ്മുടെ ആരോഗ്യത്തെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത്  സംസാരിക്കവേ പറഞ്ഞു. നാല്സംരംഭകരും നാല് കർഷകരും ഇവിടെ പ്രദർശന വേദിയുടെ നടത്തിപ്പിനായുണ്ട്. ഇവരോടൊപ്പം തന്നെ കൃഷി 
വിജ്ഞാന കേന്ദ്രയുടെ സ്റ്റാളും മിൽമയുടെ സ്റ്റാളും തുറന്നിട്ടുണ്ട്.
രൂചിയൂറൂന്ന  നീലം, മല്ലിക, കലാപ്പാടി ഗുദാഹത്ത് ,അൽഫോൻസ .തുടങ്ങി13 ഓളം 
വ്യത്യസ്ഥയിനം മാമ്പഴങ്ങൾ ഇവിടെ വിൽപനക്കായും കൂടാതെ ബംഗനപ്പള്ളി, അമ്മിണി മാങ്ങ, ആന്ധ്രാ 1 ,ആര്യ തുടങ്ങി 31 ഓളം വിഭാഗം മാങ്ങകൾ ഇവിടെ പ്രദർശനത്തിനായും, കാർഷിക സർവ്വകാലശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സ്റ്റാളിൽ 8 തരം ഗ്രാഫ്റ്റഡ് മാവിൻ തൈകൾ വിൽപ്പനക്കായും ഉണ്ട്. ബഡ്ഡിംഗും, ലയറിംഗും, ഡ്രാഫ്റ്റിംഗും പരിശീലനത്തിന് താത്പര്യമുള്ളവർക്ക് ഇന്നും നാളെയുമായി രജിസ്റ്റർ ചെയ്യാൻ മാമ്പഴപ്പെരുമയിൽ അവസരമുണ്ട്. വ്യത്യസ്ഥയിനം മാമ്പഴങ്ങളുടെ രുചി പകരുന്ന മാമ്പഴമേള നാളെ  അവസാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *