April 23, 2024

തൊവരിമല ഭൂസമരക്കാർക്ക് ജാമ്യം: നിരാഹാര സമരം അവസാനിപ്പിച്ചു

0
കൽപ്പറ്റ:  തൊവരിമല ഭൂസമരക്കാർക്ക്  ഹൈകോടതി   ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ്  സമരസമിതി നേതാക്കളായ എം.പി.കുഞ്ഞികണാരൻ ,  രാജേഷ് അപ്പാട്, കെ.ജി. മനോഹരൻ എന്നിവർക്ക് തിങ്കളാഴച്ച കോടതി ജാമ്യം അനുവദിച്ചത് .ഇതോടെ വയനാട് കലക്ട്രേറ്റ് പടിക്കൽ ഭൂസമര സമിതി നടത്തിവന്ന റിലേ   നിരാഹാര സമരം അവസാനിപ്പിച്ചു.ഉച്ചകഴിഞ്ഞ് നാല് മണിയോടെയാണ് നേതാക്കൾക്ക്  ജാമ്യം ലഭിച്ച അറിയിപ്പ് സമര പന്തലിൽ എത്തിയത്. തുടി കൊട്ടിയും  പാട്ടു പാടിയും മുദ്രാവാക്യം വിളിച്ചും സമരക്കാർ വിജയം ആഘോഷിച്ചു.   നിരാഹാരം അവസാനിപ്പിച്ച് സമര നായകൻ  ബിനുവിന് നാരങ്ങാനീര് നൽകി. നേതാക്കളായ സി.പി.ഐ. എം.എൽ റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി  എം.കെ. ദാസൻ ,ടി.സി. സുബ്രമണ്യൻ ,അഖിൽ കുമാർ , സാം പി.മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന് സമരക്കാർ കൽപ്പറ്റയിൽ പ്രകടനവും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *