March 29, 2024

പഠിച്ചവര്‍ക്കെല്ലാം ജോലി: അഭ്യസ്ത വിദ്യരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു.

0

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അഭ്യസ്ത വിദ്യരായ പട്ടിക വര്‍ഗ്ഗക്കാരുടെ   ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു.  ബിരുദധാരികളുടെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെയും ഡാറ്റ ബാങ്കാണ് തയ്യാറാക്കുന്നത്. വിവിധ കോളനികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതും  ചിലര്‍ ഉപജീവന മാര്‍ഗ്ഗത്തിന് കൂലിപണിയെ ആശ്രയിക്കുന്നതും  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കല്‍പ്പറ്റ  നഗരസഭയിലും മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലുമാണ് ആദ്യ ഘട്ടത്തില്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുക. ബിരുദവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരും സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടിക വര്‍ഗ്ഗക്കാര്‍  ബയോഡാറ്റ , പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് , ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ് , പ്രവൃത്തി  പരിചയ സര്‍ട്ടിഫിക്കറ്റ്   എന്നിവ സഹിതം കല്‍പറ്റ  പഴയ സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ  മൂന്നാം നിലയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എത്തണം . പേര്, മേല്‍വിലാസം , ഫോണ്‍ നമ്പര്‍, ജാതി, ജനന തീയതി , വിദ്യാഭ്യാസ യോഗ്യത , സാങ്കേതിക വിദ്യാഭ്യാസ യോഗ്യത , വിവിധ കോഴ്‌സുകള്‍ക്ക്  ലഭിച്ച മാര്‍ക്കിന്റെ ശതമാനം, പ്രവൃത്തി പരിചയം (തസ്തികയും കാലയളവും സ്ഥാപനവും രേഖപ്പെടുത്തണം ), വായിക്കാനും, എഴുതാനും സംസാരിക്കാനും കഴിയുന്ന ഭാഷകള്‍  എന്നീ വിവരങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തണം . ബയോഡാറ്റ തയ്യാറാക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ബയോഡാറ്റ തയ്യാറാക്കാനുള്ള സൗകര്യവും ഓഫീസില്‍ ലഭ്യമാക്കും.  

പബ്ലിക് സര്‍വീസ് കമ്മീഷന്‍ തുടര്‍ച്ചയായി വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലമുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത വിവിധ  തസ്തികകളില്‍ ഒഴിവുണ്ട്. സംസ്ഥാന തലത്തില്‍ എച്ച്.എച്ച്.എസ്.ടി. മാത്തമാറ്റിക്‌സ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ , എച്ച്.എച്ച്.എസ്.ടി. അറബിക്(ജൂനിയര്‍),   എന്‍ . വി. ടി. ഫിസിക്‌സ് , എന്‍.വി.ടി. കെമിസ്ട്രി , സീനിയര്‍ ലക്ച്ചറര്‍  ഡിസ്ട്രിക്ട്  റിസോര്‍സ് , സീനിയര്‍ ലക്ച്ചറര്‍  ഇന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് , എംപ്ലോയ്‌മെന്റ് ഓഫീസര്‍ ,ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ പ്രിന്റിംഗ് , ലക്ച്ചറര്‍ മാത്തമാറ്റിക്‌സ്, ലക്ച്ചറര്‍ ഇന്‍ ലോ, വെറ്റിനറി സര്‍ജന്‍ (ഗ്രേഡ് രണ്ട്),  അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ , എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത് . ജില്ലാ തലത്തില്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ്  മെഷീന്‍ ഓപ്പറേറ്റര്‍ , ലാസ്‌റ്  ഗ്രേഡ് സെര്‍വന്റ് , ഫര്‍മസിസ്‌റ്, സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് രണ്ട് )ആയ , അറ്റന്‍ഡര്‍ (ഗ്രേഡ് രണ്ട്), ലാബ് ടെക്‌നിഷ്യന്‍ (ഗ്രേഡ് രണ്ട്)  എന്നീ തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. പ്രസ്തുത തസ്തികകളില്‍ നിയമനം ലഭിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍    ബയോഡാറ്റ , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ , ആധാര്‍ കാര്‍ഡ് , ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ് , പ്രവൃത്തി  പരിചയമുള്ളവരാണെങ്കില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്   എന്നിവ സഹിതം  ജൂണ്‍ പത്താം തീയതിക്കുള്ളില്‍ കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എത്തേണ്ടതാണ്.വിവിധ സര്ക്കാര്‍ ഓഫീസുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട ഓഫീസുകള്‍ ആവശ്യപ്പെട്ടാല്‍ ഡാറ്റ ബാങ്കിലെ ഉദ്യോഗാര്‍ഥികളുടെ വിവരം നല്‍കും. .വകുപ്പ് നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലും  ഇവരെ പരിഗണിക്കുന്നതാണ്. സ്വകാര്യ മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡാറ്റ ബാങ്കിലെ ഉദ്യോഗാര്‍ഥികളുടെ വിവരം നല്‍കും.വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സര പരീക്ഷകളിലും ഇവരെ പങ്കെടുപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍  വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലും  പരിശീലനങ്ങളിലും  ഡാറ്റ ബാങ്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷിദ് ചെമ്പന്‍തൊടിക അറിയിച്ചു.
സഹായി നിയമനം
മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും മാനന്തവാടി,കാട്ടിക്കുളം,തവിഞ്ഞാല്‍,കുഞ്ഞോം,പനമരം ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളില്‍ സഹായിയെ നിയമിക്കുന്നു. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗക്കാരായിരിക്കണം. പ്രായപരിധി 18 നും 35 നും ഇടയില്‍. യോഗ്യത: എസ്.എസ്.എല്‍.സി,ഡി.സി.എ,ഇംഗ്ലീഷ്,മലയാളം ടൈപ്പിംഗ്, ഇന്റര്‍നെറ്റ് പരിജ്ഞാനം. താല്‍പര്യമുളളവര്‍ ജാതി,വയസ്,വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മെയ് 29 ന് രാവിലെ 11 ന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍.04935 240210.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *