ഭൂമിക്കൊരു കുട ചൂടാം: പച്ചത്തുരുത്തുകളുമായി ഹരിത കേരളം മിഷന്‍
നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സവിശേഷതകളെയും ഹരിതാഭയെയും വീണ്ടെടുക്കാന്‍ ഹരിത കേരള മിഷന്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടുന്നു. ഗ്രാമങ്ങള്‍ തോറും ചെറുവനങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘനകളുടെയോ, പൊതു സ്ഥാപനങ്ങളുടെയോ, വകുപ്പുകളുടെയോ, വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി, തദ്ദേശീമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ തദ്ദശ സ്വയം ഭരണ സ്ഥാപനത്തിന്റയും പരിധിയില്‍ വരുന്ന ഏത് പ്രദേശത്തും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാം. പുഴകള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസുകളുടെ കര, കുന്നിന്‍ ചെരിവുകള്‍, പാറ പ്രദേശങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്തുകള്‍ക്ക് അനുയോജ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമികള്‍, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിക്കും. അര സെന്റ് വിസ്തൃതിയിലുള്ള ഭൂമിയിലും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും വൃക്ഷ തൈകളുടെ തെരഞ്ഞെടുപ്പ്. പ്രാദേശിക പച്ചത്തുരുത്ത് പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പുവര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണം. പച്ചത്തുരുത്തിന്റെ ആരംഭഘട്ടം മുതല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷത്തെ തുടര്‍ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉറപ്പ് വരുത്തും.
ഓരോ തദ്ദശ സ്വയം ഭരണ സ്ഥാപനത്തിന്റയും പരിധിയില്‍ വരുന്ന ഏത് പ്രദേശത്തും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാം. പുഴകള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസുകളുടെ കര, കുന്നിന്‍ ചെരിവുകള്‍, പാറ പ്രദേശങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്തുകള്‍ക്ക് അനുയോജ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമികള്‍, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിക്കും. അര സെന്റ് വിസ്തൃതിയിലുള്ള ഭൂമിയിലും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. സ്ഥലത്തിന്റെ പ്രത്യേകതകള്ക്കനുസരിച്ചായിരി
പാരിസ്ഥിതിക പ്രത്യേകത കൊണ്ടും ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ്വതകൊണ്ടും നിബിഡമായിരുന്നു വനങ്ങള്‍. തീവ്രമായ അന്തരീക്ഷ വ്യതിയാനങ്ങളെ ചെറുത്ത്, അവയെ തുലനപ്പെടുത്തുന്നതിനുള്ള സ്വതസിദ്ധമായ കഴിവ് ഇവക്കുണ്ടായിരുന്നു. വിവേചന രഹിതമായ ഇടപെടലുകള്‍ പ്രകൃതിയുടെ സന്തുലനശേഷിയെ തകിടം മറിച്ചു. ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പയിനായി തദ്ദേശ സ്വയം ഭരണസ്ഥാപന തലത്തില്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.ക്യാമ്പെയിനിന്





Leave a Reply