October 18, 2026

വിൻകോഫി ആന്റ് വയനാട് ഗ്രീൻ ടീ എക്സിബിഷൻ കം ഓർഡർ കോൺഫറൻസ് വെള്ളിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
വിൻകോഫി ആന്റ് വയനാട് ഗ്രീൻ ടീ എക്സിബിഷൻ കം ഓർഡർ കോൺഫറൻസ് വെള്ളിയാഴ്ച


കൽപ്പറ്റ:: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യുസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ 
വിൻകോഫി ആന്റ് വയനാട് ഗ്രീൻ ടീ എക്സിബിഷൻ കം ഓർഡർ കോൺഫറൻസ് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം ആറ് മണി വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കൊട്ടാരം ഹെയ്റ്റ് സിൽ രണ്ടാം നിലയിലെ പ്രത്യേക ഹാളിൽ  ടിക്സ് സാരി എക്സിബിഷനോടനുബന്ധിച്ച് നടക്കും.  വിൻ കോഫിയുടെ പുതിയ രണ്ട് ഇനവും വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനിയുടെ ഗ്രീൻ ടീ യും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓൺലൈൻ മാർക്കറ്റ് ലക്ഷ്യമിട്ട് നടത്തുന്ന ഡ്രോപ്പ് സെല്ലിംഗിന്റെ ഭാഗമായാണ് എക്സിബിഷൻ കം  ഓർഡർ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
 നബാർഡ് ഡി .ജി.എം. ജിഷ വടക്കുംപറമ്പിൽ ഉദ്ഘാടനം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *