ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം : അപേക്ഷയും കൂടിക്കാഴ്ചയും എട്ടിന്
ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു, ഡി.സി.എ/ പിജിഡിസിഎ, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം), ഇന്റര്‍നെറ്റ് പരിജ്ഞാനം എന്നിവയുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 40 നുമിടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ജാതി, വയസ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ആഗസ്റ്റ് 8ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രവൃത്തി പരിചയവും ഉയര്‍ന്ന യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936 202232.





Leave a Reply